
ദോഹ: ഖത്തര്‍ ലോകകപ്പില്‍ രാജകീയം സ്‌പാനിഷ് പടയുടെ തുടക്കം. വമ്പന്‍മാര്‍ പലരും ഗോളടിക്കാന്‍ പാടുപെടുന്ന ഇത്തവണത്തെ ഫുട്ബോള്‍ ലോകകപ്പില്‍ ആദ്യപകുതിയില്‍ തന്നെ കോസ്റ്റാറിക്കയ്‌ക്കെതിരെ മൂന്നടിച്ച് മുന്‍തൂക്കം നേടിയിരിക്കുകയാണ് സ്‌പെയിന്‍. അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ 45 മിനുറ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ 3-0ന് മുന്നില്‍ നില്‍ക്കുന്നു സ്‌പാനിഷ് പട. കോസ്റ്റാറിക്കയുടെ വിഖ്യാത ഗോളി കെയ്‌ലര്‍ നവാസിന് സ്‌പാനിഷ് തന്ത്രങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായതയോടെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.
പരിചയസമ്പത്തും യുവകരുത്തും സമ്മേളിക്കുന്ന സ്‌പാനിഷ് സംഘം തുടക്കം മുതല്‍ കോസ്റ്റാറിക്കയെ നിരന്തര ആക്രമണങ്ങള്‍ കൊണ്ട് പേടിപ്പിക്കുന്നതാണ് തുമാമ സ്റ്റേഡിയത്തില്‍ കണ്ടത്. ഇതിന്‍റെ ഫലമായി 11-ാം മിനുറ്റില്‍ ഡാനി ഓല്‍മോയും 21-ാം മിനുറ്റില്‍ മാര്‍ക്കോ അസന്‍സിയോയും 31-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഫെരാന്‍ ടോറസും ലക്ഷ്യം കണ്ടു. മറുവശത്ത് ആക്രമണമുനയില്ലാത്ത കളിയാണ് കോസ്റ്റാറിക്ക ആദ്യപകുതിയില്‍ കാഴ്‌ചവെച്ചത്.
കണക്കുകളില്‍ ഏകപക്ഷീയമായി കളംനിറയുകയാണ് സ്‌പാനിഷ് ടീം. സമഗ്രമേഖലകളിലും ടീമിന് മുന്‍തൂക്കമുണ്ട്. എണ്‍പത്തിയഞ്ച് ശതമാനം സമയം പന്ത് സ്പെയിന്‍ താരങ്ങള്‍ കാല്‍ക്കല്‍ വച്ചപ്പോള്‍ കോസ്റ്റാറിക്കയ്ക്ക് ഇതുവരെ ഒരു ഷോട്ട് പോലും ഓണ്‍ ടാര്‍ഗറ്റിലേക്ക് ഉതിര്‍ക്കാനായിട്ടില്ല. സ്‌പെയിനാവട്ടെ ടാര്‍ഗറ്റിലേക്ക് പായിച്ച മൂന്ന് ഷോട്ടുകളും നവാസിനെ മറികടന്നു. ഇതുവരെ 573 പാസുകള്‍ സ്പെയിന്‍ താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായപ്പോള്‍ കോസ്റ്റാറിക്കയുടേത് വെറും 101ലൊതുങ്ങി.
സ്‌പെയിന്‍ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: Simon, Azpilicueta, Laporte, Alba, Pedri, Rodrigo, Busquets, Gavi, Olmo, Asensio, Torres
കോസ്റ്റാറിക്ക സ്റ്റാര്‍ട്ടിംഗ് ഇലവന്‍: Navas, Calvo, Duarte, Martinez, Oviedo, Bennette, Tejeda, Borges, Fuller, Contreras, Campbell
ഒരു പഞ്ചായത്തില്‍ നിന്ന് 35ഓളം വളണ്ടിയര്‍മാര്‍; ഖത്തര്‍ ലോകകപ്പ് ഒരു മിനി വാണിമേല്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!