World Cup qualifiers : സർപ്രൈസുകള്‍! ആൽവസും കുടീഞ്ഞോയും തിരിച്ചെത്തി; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

Published : Jan 14, 2022, 01:14 PM ISTUpdated : Jan 14, 2022, 01:22 PM IST
World Cup qualifiers : സർപ്രൈസുകള്‍! ആൽവസും കുടീഞ്ഞോയും തിരിച്ചെത്തി; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

Synopsis

13 കളിയിൽ 35 പോയിന്‍റുമായി മേഖലയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ബ്രസീൽ നേരത്തേ തന്നെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു

സാവോപോളോ: പരിക്കേറ്റ നെയ്മർ ജൂനിയറെ (Neymar Jr) ഒഴിവാക്കി ലോകകപ്പ് യോഗ്യതാ റൗണ്ടിനുള്ള ബ്രസീൽ ഫുട്ബോള്‍ ടീമിനെ (Brazil Football Team) പ്രഖ്യാപിച്ചു. ബാഴ്സലോണ വിട്ട് ആസ്റ്റൻ വില്ലയിലേക്ക് ചേക്കേറിയ ഫിലിപെ കുടീഞ്ഞോയും (Philippe Coutinho) റയൽ മാഡ്രിഡിന്‍റെ യുവതാരം റോഡ്രിഗോയും (Rodrygo) ടീമിൽ തിരിച്ചെത്തി. ഈമാസം ഇരുപത്തിയേഴിന് ഇക്വഡോറിനെയും ഫെബ്രുവരി രണ്ടിന് പരാഗ്വയേയും നേരിടാനുള്ള ബ്രസീൽ ടീമിനെയാണ് കോച്ച് ടിറ്റെ പ്രഖ്യാപിച്ചിരിക്കുന്നത്. 

13 കളിയിൽ 35 പോയിന്‍റുമായി മേഖലയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ബ്രസീൽ നേരത്തേ തന്നെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. അലിസൺ ബെക്കർ, എഡേഴ്സൺ, ഡാനി ആൽവസ്, മാ‍ർക്വീഞ്ഞോസ്, തിയാഗോ സിൽവ, കാസിമിറോ, ഫാബീഞ്ഞോ, ഫ്രെഡ്, ലൂകാസ് പക്വേറ്റ, റഫീഞ്ഞ, ആന്‍റണി, റോഡ്രിഗോ, എവർട്ടൻ റിബെയ്റോ, ഗബ്രിയേൽ ജീസസ്, ഗാബിഗോൾ, മത്തേയൂസ് കൂഞ്ഞ, വിനിഷ്യസ് ജൂനിയർ തുടങ്ങിയവർ ടീമിലുണ്ട്. 

ബ്രസീല്‍ സ്ക്വാഡ്

Alisson (Liverpool), Ederson (Manchester City), Weverton (Palmeiras), Emerson Royal (Tottenham), Dani Alves (Barcelona), Alex Sandro (Juventus), Alex Telles (Manchester United), Marquinhos (Paris Saint-Germain), Gabriel Magalhaes (Arsenal), Thiago Silva (Chelsea), Eder Militao (Real Madrid), Casemiro (Real Madrid), Fabinho (Liverpool), Fred (Manchester United), Gerson (Marseille), Bruno Guimaraes (Lyon), Philippe Coutinho (Aston Villa), Lucas Paqueta (Lyon), Raphinha (Leeds United), Antony (Ajax), Rodrygo (Real Madrid), Everton Ribeiro (Flamengo), Gabriel Jesus (Manchester City), Gabi (Flamengo), Matheus Cunha (Atletico de Madrid), Vinicius Jr. (Real Madrid).

Novak Djokovic visa : ജോക്കോവിച്ചിന് വീണ്ടും കുരുക്ക്; രണ്ടാമതും വിസ റദ്ദാക്കി, ഓസ്ട്രേലിയ വിടണം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം
കൊച്ചി സ്റ്റേഡിയ നവീകരണത്തിന് ചെലവിട്ടത് 70 കോടിയെന്ന് സ്‌പോണ്‍സര്‍; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ജിസിഡിഎ