കൊണ്ടും കൊടുത്തും മൊറോക്കോയും സ്പെയിനും; ആദ്യപകുതി ഗോള്‍രഹിതം

Published : Dec 06, 2022, 09:18 PM ISTUpdated : Dec 06, 2022, 09:25 PM IST
കൊണ്ടും കൊടുത്തും മൊറോക്കോയും സ്പെയിനും; ആദ്യപകുതി ഗോള്‍രഹിതം

Synopsis

ഇരു ടീമുകളും 4-3-3 ശൈലിയില്‍ മൈതാനത്തെത്തിയപ്പോള്‍ തുടക്കത്തിലെ മത്സരം കടുത്തു

ദോഹ: ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടറില്‍ മൊറോക്കോ-സ്പെയിന്‍ ആവേശ ആദ്യപകുതി ഗോള്‍രഹിതം. സ്പെയിന്‍ പാസിംഗിലൂന്നി കളിക്കുമ്പോള്‍ കൗണ്ടറുകളിലാണ് മൊറോക്കോയുടെ ശ്രമങ്ങളെല്ലാം. ഇരു ടീമുകളും ഗോള്‍മുഖത്തേക്ക് എത്തിയെങ്കിലും വല ചലിപ്പിക്കാനായില്ല. മത്സരത്തില്‍ കൂടുതല്‍ അവസരങ്ങള്‍ തുറന്നത് മൊറോക്കോയായിരുന്നു. ഓണ്‍ ടാർഗറ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാന്‍ സ്പെയിനായിട്ടില്ല. 

ഇരു ടീമുകളും 4-3-3 ശൈലിയില്‍ മൈതാനത്തെത്തിയപ്പോള്‍ തുടക്കത്തിലെ മത്സരം കടുത്തു. ഡാനി ഓല്‍മോയും മാർക്കോ അസെന്‍സിയോയും ഫെരാന്‍ ടോറസും സ്പെയിനിനായും ഹക്കീം സിയെച്ചും സൊഫൈന്‍ ബൗഫലും യൂസെഫ് എന്‍ നെസ്‍യിരിയും മൊറോക്കോയ്ക്കായും ആക്രമണം നയിക്കാനിറങ്ങി. സ്പെയിന്‍റെ മധ്യനിര പെഡ്രി-ബുസ്കറ്റ്സ്-ഗാവി ത്രയം കയ്യടക്കിയതോടെ മത്സരത്തില്‍ പന്തടക്കം സ്‍പാനിഷ് കാലുകളില്‍ തൂങ്ങിനിന്നു. പക്ഷേ അതൊന്നും അവസരങ്ങള്‍ വഴിതുറക്കുന്നതിലേക്ക് നീക്കങ്ങളെ എത്തിച്ചില്ല.  

ആവേശമായിരുന്നു ആദ്യ പകുതി. സ്പെയിന്‍ പന്തടക്കത്തില്‍ മേധാവിത്വം കാട്ടിയപ്പോള്‍ കൗണ്ടർ അറ്റാക്കിലായിരുന്നു മൊറോക്കോയുടെ ശ്രദ്ധ. ഇതിനിടെ 25-ാം മിനുറ്റില്‍ ഓഫ്സൈഡ് എങ്കിലും ഗാവിയുടെ ഷോട്ട് ബാറില്‍ തട്ടി തെറിച്ചു. 33-ാം മിനുറ്റില്‍ മൊറോക്കോ താരം സരൗരിയുടെ ഗോളെന്നുറച്ച ഷോട്ട് സ്പാനിഷ് ഗോളി തടുത്തു. 42-ാം മിനുറ്റില്‍ ഫ്രീകിക്കിനൊടുവില്‍ ലീഡ് നേടാന്‍ ലഭിച്ച സുവർണാവസരം മുതലാക്കാന്‍ മൊറോക്കോയുടെ ബൗഫലിന് സാധിക്കാതെ പോയി. പിന്നാലെ ടോറസിന്‍റെ മുന്നേറ്റം ഗോളിലേക്ക് എത്തിയില്ല. 

മൊറോക്കോ സ്റ്റാർട്ടിംഗ് ഇലവന്‍: Bounou, Hakimi, Aguerd, Saiss, Mazraoui, Ounahi, Amrabat, Amallah, Ziyech, En-Nesyri, Boufal.

സ്പെയിന്‍ സ്റ്റാർട്ടിംഗ് ഇലവന്‍: Simon, Llorente, Rodri, Laporte, Jordi Alba, Gavi, Busquets, Gonzalez, Ferran Torres, Asensio, Olmo.

ബ്രസീല്‍ വമ്പന്‍ ടീം,ഞങ്ങളെ നിസ്സാരക്കാരായി കാണണ്ടാ; ക്വാർട്ടറിന് മുമ്പ് ക്രൊയേഷ്യന്‍ പരിശീലകന്‍
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ
ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം