ഖത്തര്‍ ലോകകപ്പ്: പരിക്കേറ്റ സാദിയോ മാനെയെ ഉള്‍പ്പെടുത്തി സെനഗല്‍ ടീമിനെ പ്രഖ്യാപിച്ചു

By Gopala krishnanFirst Published Nov 11, 2022, 10:22 PM IST
Highlights

കഴിഞ്ഞയാഴ്ച ബയേണ്‍ മ്യൂണിക്കിന്‍റെ മത്സരത്തിനിടെ പരിക്കേറ്റ മാനേക്ക് ,ലോകകപ്പ് നഷ്ടമാകുമെന്ന് പ്പോര്‍ട്ടുണ്ടായിരുന്നു.എന്നാൽ മാനെ ടീമിന്‍റെ സുപ്രധാന കണ്ണിയാണെന്നും, അതിനാല്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നുമാണ് പരിശീലകന്‍ പറഞ്ഞത്.

ഡകര്‍: പരിക്കേറ്റ സാദിയോ മാനേയെ ഉള്‍പ്പെടുത്തി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് സെനഗല്‍. ആദ്യ മത്സരമാകുമ്പോഴേക്കും മാനെയുടെ പരിക്ക് ഭേദമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പരിശീലകന്‍ അലിയു സിസെ പറഞ്ഞു. സെനഗല്‍ ടീം ഡോക്ടറെ മാനെയെ പരിശോധിക്കാനായി ജര്‍മ്മനിയിലേക്ക് അയച്ചിരുന്നു. ശസ്ത്രക്രിയ ആവശ്യമില്ലെന്ന റിപ്പോര്‍ട്ടാണ് തനിക്ക് കിട്ടിയതെന്നും സിസെ പറഞ്ഞു.

കഴിഞ്ഞയാഴ്ച ബയേണ്‍ മ്യൂണിക്കിന്‍റെ മത്സരത്തിനിടെ പരിക്കേറ്റ മാനേക്ക് ,ലോകകപ്പ് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാൽ മാനെ ടീമിന്‍റെ സുപ്രധാന കണ്ണിയാണെന്നും, അതിനാല്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നുമാണ് പരിശീലകന്‍ പറഞ്ഞത്. ജര്‍മന്‍ ലീഗില്‍ വെര്‍ഡര്‍ ബ്രെമ്മനെതിരായ ബയേണ്‍ മ്യൂണിക്കിന്‍റെ മത്സരത്തിനിടെയാണ് മാനെക്ക് പരിക്കേറ്റത്. ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫൈനലില്‍ ഈജിപ്തിനെ കീഴടക്കി സെനഗല്‍ ചാമ്പ്യന്‍മാരായപ്പോള്‍ വിജയഗോള്‍ നേടിയത് 30കാരായ മാനെയായിരുന്നു. ലിവര്‍പൂള്‍ താരമായിരുന്ന മാനെ ഈ സീസണിലാണ് ബയേണ്‍ മ്യൂണിക്കിലെത്തിയത്.

ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്‍റീന ടീമിനെ പ്രഖ്യാപിച്ചു; പലാസിയോ ടീമില്‍

ആഫ്രിക്കന്‍ ചാംപ്യന്മാരായ സെനഗല്‍, ഖത്തര്‍, നെതര്‍ലന്‍ഡ്സ്, ഇക്വഡോര്‍ ടീമുകൾക്കൊപ്പം എ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. 21ന് നെതര്‍ലന്‍ഡ്സിനെതിരെയാണ് സെനഗലിന്‍റെ ആദ്യ മത്സരം.

ഖത്തര്‍ ലോകകപ്പിനുള്ള സെനഗല്‍ ടീം:

Goalkeepers: Seny Dieng , Alfred Gomis, Edouard Mendy.

Defenders: Fode Ballo-Toure, Pape Abdou Cisse , Abdou Diallo , Ismail Jakobs, Kalidou Koulibaly  Formose Mendy, Youssouf Sabaly.

Midfielders: Pathe Ciss, Krepin Diatta, Idrissa Gana Gueye, Pape Gueye, Cheikhou Kouyate, Mamadou Loum Ndiaye, Nampalys Mendy , Moustapha Name, Pape Matar Sarr.

Forwards: Boulaye Dia, Famara Diedhiou, Bamba Dieng , Nicolas Jackson, Sadio Mane, Iliman Ndiaye , Ismaila Sarr.

click me!