ഖത്തര്‍ ലോകകപ്പ്: ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികളെ ഇന്നറിയാം, ഏതാകും മരണ ഗ്രൂപ്പെന്ന ആകാംക്ഷയില്‍ ആരാധകര്‍

Published : Apr 01, 2022, 02:02 PM ISTUpdated : Apr 01, 2022, 02:30 PM IST
ഖത്തര്‍ ലോകകപ്പ്: ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികളെ ഇന്നറിയാം, ഏതാകും മരണ ഗ്രൂപ്പെന്ന ആകാംക്ഷയില്‍ ആരാധകര്‍

Synopsis

എല്ലാവരും ആകംക്ഷയോടെ ഉറ്റുനോക്കുന്നത് ഏതാകും മരണഗ്രൂപ്പ് എന്നതാകും. ജര്‍മ്മനിയും ഹോളണ്ടും രണ്ടാം പാത്രത്തിലായതിനാൽ, റാങ്കിംഗില്‍ മുന്നിലുള്ള 7 വമ്പന്മാരില്‍ ആരുടെ ഗ്രൂപ്പില്‍ വേണമെങ്കിലും എത്താന്‍ സാധ്യതയുണ്ട്.

ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ(Fifa World Cup Qatar) ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികളെ ഇന്നറിയാം. ഗ്രൂപ്പ് മത്സരക്രമം തീരുമാനിക്കുന്ന നറുക്കെടുപ്പ് , ഇന്ത്യന്‍ സമയം രാത്രി 9.30ന് ദോഹയിൽ തുടങ്ങും. 32 ടീമുകള്‍ മത്സരിക്കുന്ന ഖത്തര്‍ ലോകകപ്പിന് ഇതുവരെ യോഗ്യത ഉറപ്പാക്കിയത് 29 രാജ്യങ്ങള്‍. ഇനി 3 ടീമുകള്‍ക്ക് കൂടി ഖത്തര്‍ ബര്‍ത്ത് ഉറപ്പിക്കാം. അതിനായി 8 രാജ്യങ്ങള്‍ മത്സരിക്കുന്ന പ്ലേ ഓഫ് ബാക്കിയുണ്ടെങ്കിലും നറുക്കെടുപ്പ് വൈകിക്കുന്നില്ല.

ഗ്രൂപ്പ് ഘട്ട മത്സരക്രമം തീരുമാനിക്കുന്ന ഇന്നത്തെ നറുക്കെടുപ്പ് എങ്ങനെയാണ് നടക്കുക എന്ന് പരിശോധിക്കാം. ആകെയുള്ള 32 ടീമുകളുടെ പേര് , 4 പാത്രങ്ങളിലായി എഴുതിയിടും. ഒരു പാത്രത്തിൽ 8 ടീമുകളുടെ പേരാവും ഉണ്ടാവുക. ആദ്യത്തെ പാത്രത്തിൽ ഒന്നാം ടീമായി ഉള്ളത് ആതിഥേയരായ ഖത്തറിന്‍റെ പേരാണ്.

ഖത്തറിനുപുറമേ, ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ ടീമുകളിൽ ഫിഫ റാങ്കിംഗില്‍ ഇപ്പോള്‍ മുന്നിലുള്ള ആദ്യ 7 സ്ഥാനക്കാരും ഉള്‍പ്പെടും. അതായത് ബ്രസീൽ, ബെൽജിയം, ഫ്രാന്‍സ്, അര്‍ജന്‍റീന, ഇംഗ്ലണ്ട്, സ്പെയിന്‍, പോര്‍ച്ചുഗൽ ടീമുകളുടെ പേരും ആദ്യ പാത്രത്തിലുണ്ട്.

റാങ്കിംഗില്‍ തൊട്ടുപിന്നിലുള്ള എട്ട് ടീമുകളാണ് രണ്ടാം പാത്രത്തിൽ. കരുത്തരായ നെതര്‍ലന്‍ഡ്സ് , ജര്‍മ്മനി, ക്രൊയേഷ്യ, യുറുഗ്വായ് എന്നിവരടക്കം രണ്ടാം പാത്രത്തിലുണ്ട്. മൂന്നാം പാത്രത്തിൽ ഏഷ്യന്‍, ആഫ്രിക്കന്‍ ടീമുകളാണ് കൂടുതലും. റാങ്കിംഗില്‍ പിന്നിലുള്ള 5 ടീമുകളും പ്ലേ ഓഫ് കാക്കുന്ന മറ്റു ടീമുകളും ആകും അവസാന പാത്രത്തില്‍ ഉള്‍പ്പെടുക.

ഈ നാല് പാത്രങ്ങളില്‍ നിന്നും ഓരോ ടീമിന്‍റെ പേര് വീതം നറുക്കെടുത്ത് ഓരോ ഗ്രൂപ്പും തീരുമാനിക്കും. നറുക്കെടുപ്പില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു വന്‍കരയിൽ നിന്ന് ഒന്നിലധികം ടീമുകള്‍ ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടാന്‍ പാടില്ല എന്നതാണ്. ഉദാഹരണത്തിന് ഏഷ്യന്‍ ടീമുകളായ ജപ്പാനും ദക്ഷിണ കൊറിയയും ഒരു ഗ്രൂപ്പില്‍ വരില്ല. എന്നാൽ യൂറോപ്പിന് മാത്രം ഇളവുണ്ട്. കാരണം 13 ടീമുകളാണ് യൂറോപ്പിൽ നിന്ന് യോഗ്യത നേടുന്നത്.

അതുകൊണ്ട് 5 ഗ്രൂപ്പുകളില്‍ 2 യൂറോപ്യന്‍ ടീമുകള്‍ ഉള്‍പ്പെടും. ഇനി എല്ലാവരും ആകംക്ഷയോടെ ഉറ്റുനോക്കുന്നത് ഏതാകും മരണഗ്രൂപ്പ് എന്നതാകും. ജര്‍മ്മനിയും ഹോളണ്ടും രണ്ടാം പാത്രത്തിലായതിനാൽ, റാങ്കിംഗില്‍ മുന്നിലുള്ള 7 വമ്പന്മാരില്‍ ആരുടെ ഗ്രൂപ്പില്‍ വേണമെങ്കിലും എത്താന്‍ സാധ്യതയുണ്ട്. അതായത് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഒരു ബ്രസീല്‍ ജര്‍മ്മനി മത്സരമോ ജര്‍മ്മനി അര്‍ജന്‍റീന മത്സരമോ സംഭവിച്ചേക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ
ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം