
ദില്ലി: കൊവിഡ്19 വൈറസ് ബാധയുടെ പശ്‌ചാത്തലത്തില്‍ ഇന്ത്യ-ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരം മാറ്റിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ദ് ഹിന്ദുവും ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസും അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.
Read more: കൊവിഡ് 19 ഭീതിയിലും ജപ്പാന്‍ മുന്നോട്ട്; ഒളിംപിക്‌സ് മുന്നൊരുക്കങ്ങള്‍ തകൃതി
ഫിഫയും ഏഷ്യന്‍ ഫുട്ബോള്‍ സമിതിയും ഇരു രാജ്യങ്ങളിലെയും ഫുട്ബോള്‍ അസോസിയേഷനുകള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് കൈമാറിയെന്ന് സൂചനയുണ്ട്. പുതുക്കിയ ഫിക്‌സ്‌ചര്‍ പിന്നീട് പ്രഖ്യാപിക്കും എന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ മത്സരം മാറ്റിവെക്കാന്‍ തീരുമാനമായതായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചില്ല. ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങും വരെ ഇക്കാര്യത്തില്‍ മറുപടി പറയേണ്ട ആളല്ല താന്‍ എന്നാണ് ദാസിന്‍റെ പ്രതികരണം.
ഭുവനേശ്വറില്‍ മാര്‍ച്ച് 26നാണ് മത്സരം നടക്കേണ്ടത്. എവേ മത്സരത്തിൽ ഖത്തറിനെ ഇന്ത്യ സമനിലയിൽ തളച്ചിരുന്നു. ഖത്തറിന് പുറമേ ഈ മാസം താജിക്കിസ്ഥാനെയും ഇന്ത്യ നേരിടേണ്ടതാണ്. കൊവിഡ്19 വ്യാപിക്കുന്ന പശ്‌ചാത്തലത്തില്‍ കര്‍ശന ജാഗ്രതയിലാണ് ഫിഫ. വിവിധ ലീഗ് മത്സരങ്ങളുള്‍പ്പടെ ഫിഫ നിരീക്ഷിച്ചുവരികയാണ്.
Read more: കൊവിഡ്19: ഐപിഎല്ലില്‍ താരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!