ലോകകപ്പ് ഫൈനലിൽ മുഴങ്ങിയത് കരിയറിലെ അവസാന വിസിൽ, വിരമിക്കല്‍ പ്രഖ്യാപിച്ച് റഫറി സ്ലാവ്കോ വിൻചിച്ച്

Published : Jul 27, 2026, 05:01 PM IST
Slavko Vincic

Synopsis

2022-ൽ ഖത്തറിലായിരുന്നു വിൻചിച്ചിന്‍റെ ലോകകപ്പ് അരങ്ങേറ്റം . ഗ്രൂപ്പ് ഘട്ടത്തിൽ അർന്‍റീന സൗദി അറേബ്യയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ മത്സരമടക്കം രണ്ട് പോരാട്ടങ്ങളാണ് അദ്ദേഹം ഖത്തറിൽ നിയന്ത്രിച്ചത്.

സൂറിച്ച്: അര്‍ജന്‍റീന-സ്പെയിന്‍ ലോകകപ്പ് ഫൈനൽ മത്സരം നിയന്ത്രിച്ച സ്ലോവേനിയൻ റഫറി സ്ലാവ്കോ വിൻചിച്ച് വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ചതിന് തൊട്ടുപിന്നാലെയാണ് 46-കാരനായ വിൻചിച്ച് തന്‍റെ കരിയറിന് തിരശീലയിട്ടത്. വിടവാങ്ങൽ സീസണിൽ ലോകകപ്പിലെ ഏറ്റവും മികച്ച റഫറിക്കുള്ള ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ പുരസ്കാരവും ഇറ്റലിയുടെ പ്രശസ്തമായ 'ജിയൂലിയോ കാംപനാറ്റി' അവാർഡും സ്വന്തമാക്കിയാണ് അദ്ദേഹം വിടവാങ്ങുന്നത്.

2022-ൽ ഖത്തറിലായിരുന്നു വിൻചിച്ചിന്‍റെ ലോകകപ്പ് അരങ്ങേറ്റം . ഗ്രൂപ്പ് ഘട്ടത്തിൽ അർന്‍റീന സൗദി അറേബ്യയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ മത്സരമടക്കം രണ്ട് പോരാട്ടങ്ങളാണ് അദ്ദേഹം ഖത്തറിൽ നിയന്ത്രിച്ചത്. 2026 ലോകകപ്പിൽ ഫൈനൽ ഉൾപ്പെടെ നാല് മത്സരങ്ങളിൽ റഫറിയായതോടെ ടെ കരിയറിൽ ആകെ 6 ലോകകപ്പ് മത്സരങ്ങളുടെ ഭാഗമാകാൻ അദ്ദേഹത്തിനായി.

ലോകകപ്പിന് പുറമെ ക്ലബ്ബ് തലത്തിലും നിർണായകമായ മത്സരങ്ങളില്‍ പലതിന്‍റെയും ചുമതല വിൻചിച്ചിനായിരുന്നു. 2024ൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ റയൽ മാഡ്രിഡും ബൊറൂസിയ ഡോർട്മുണ്ടും ഏറ്റുമുട്ടിയ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ നിയന്ത്രിച്ചത് വിൻചിച്ചായിരുന്നു. ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലുമായി 72-ലധികം മത്സരങ്ങൾ അദ്ദേഹം നിയന്ത്രിച്ചു. ഇന്ത്യ ആതിഥേയത്വം വഹിച്ച 2017-ലെ ഫിഫ അണ്ടർ-17 ലോകകപ്പിലും വിന്‍ചിച്ച് റഫറിയായി എത്തിയിരുന്നു.

1979 നവംബർ 25-ന് സ്ലോവേനിയയിലെ മാരിബോറിൽ ജനിച്ച വിൻചിച്ച്, 2012 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ആറാം റഫറിയായാണ് കരിയർ ആരംഭിക്കുന്നത്. 2019-ൽ യൂറോപ്പിലെ 'എലൈറ്റ് റഫറിമാരുടെ' പട്ടികയിലേക്ക് ഉയർന്ന അദ്ദേഹം, കരിയറിന്‍റെ അന്ത്യത്തിൽ ഫുട്ബോൾ ലോകത്തിലെ ഏറ്റവും വിശ്വസ്തനായ റഫറിയായാണ് പടിയിറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റഷ്യൻ ബെറ്റിംഗ് കമ്പനിയുമായുള്ള ബന്ധം, ഇറ്റാലിയൻ ടീം പരിശീലകനാവുന്നതില്‍ നിന്ന് ആന്ദ്രെ പിർലോയെ ഒഴിവാക്കി
'അര്‍ജന്റീന താരങ്ങളുടെ പെരുമാറ്റം അസഹനീയം'; സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് ഡി ലാ ഫുവന്റെ