
ലണ്ടന്‍: അർജന്‍റീനയും ഇറ്റലിയും (Italy vs Argentina)തമ്മിലുള്ള ഫൈനല്‍സിമ(Finalissima)സൂപ്പർ പോരാട്ടം ഇന്ന്. രാത്രി പന്ത്രണ്ടേ കാലിന് വെംബ്ലിയിലാണ് കോപ്പ അമേരിക്ക ചാംപ്യന്മാരായ അര്‍ജന്‍റീനയും യൂറോ കപ്പ് ജേതാക്കളായ ഇറ്റലിലും തമ്മില്‍ ഏറ്റുമുട്ടുക. ബ്രസീലിനെ വീഴ്ത്തിയാണ് അര്‍ജന്‍റീന കോപ്പ അമേരിക്കയില്‍ കിരീടം ചൂടിയതെങ്കില്‍ ഇംഗ്ലണ്ടിന് കണ്ണീർ സമ്മാനിച്ചാണ് ഇറ്റലി യൂറോകപ്പില്‍ മുത്തമിട്ടത്.
ലോകകപ്പിന് യോഗ്യത നേടാനാകാത്ത ദുഃഖം മാറ്റാൻ ഇറ്റലിക്ക് ജയിച്ചേ തീരൂ. മെസ്സിയുടെ പേരിൽ ഒരു കിരീടം കൂടി ചേർക്കാൻ അർജന്‍റീന. അപരാജിതരായി 31 മത്സരങ്ങൾ പൂർത്തിയാക്കിയാണ് ലിയോണൽ സ്കലോണിയും സംഘവും റോബർട്ടോ മാഞ്ചീനിയുടെ ഇറ്റലിയെ നേരിടാനിറങ്ങുന്നത്. നായകൻ ലിയോണൽ മെസ്സിക്കൊപ്പം ഏഞ്ചൽ ഡി മരിയ, ലൗറ്ററോ മാർട്ടിനസ് എന്നിവരാകും അർജന്‍റീനയുടെ മുന്നേറ്റത്തിൽ.
ഡിപോൾ,റോഡ്രിഗസ്,ലോ സെൽസോ എന്നിവരും ആദ്യ പതിനൊന്നിൽ ഇടം കണ്ടേക്കും.നിക്കോളാസ് ഓട്ടമെന്‍റി, ക്രിസ്റ്റ്യൻ റൊമേറോ, അക്യൂന, മൊളീന എന്നിവർ ഇറ്റാലിയൻ ആക്രമണത്തെ എത്രത്തോളം പ്രതിരോധിക്കുമെന്നതിനെ അനുസരിച്ചിരിക്കും അർജന്‍റീനയുടെ സാധ്യത.പൗളോ ഡിബാല, ഏഞ്ചൽ കൊറേയ, ജൂലിയൻ അൽവാരസ്. പകരക്കാരുടെ സംഘവും അർജന്‍റീനയ്ക്ക് കരുത്ത്.
ഗോൾ വലകാക്കാൻ പതിവുപോലെ എമിലിയാനോ മാർട്ടിനസ് തന്നെയെത്തും. യൂറോയിലെ മിന്നും രങ്ങളില്ലാതെയാകും ഇറ്റലിയിറങ്ങുക. പരിക്കേറ്റ ഡൊമിനികോ ബെറാർഡി കളിക്കില്ല. സിറോ ഇമ്മൊബൈൽ, ഫെഡറിക്കോ കിയേസ, റാഫേൽ ടോളോ എന്നിവരൊന്നും മാഞ്ചീനിയുടെ സംഘത്തിലില്ല. ജോർജീഞ്ഞോ, മാർക്കോ വെറാറ്റി, ലോറെൻസോ ഇൻസീന്യ,ബെരേല എന്നിവർക്ക് ആദ്യ പതിനൊന്നിൽ സ്ഥാനമുറപ്പ്.
ഇറ്റാലിയൻ സംഘത്തിൽ 12 താരങ്ങളാണ് അരങ്ങേറ്റം കാത്തിരിക്കുന്നത്. ജോർജിയോ കില്ലെനിയുടെ അവസാന അന്താരാഷ്‍ട്ര മത്സരം കൂടിയാണ് വെംബ്ലിയിൽ. 1985ന് ശേഷം ആദ്യമായാണ് യുവേഫയും കോൺമെബോളും തമ്മിലുള്ള സൂപ്പർകപ്പ് പോരാട്ടമെന്നതും ശ്രദ്ധേയം. 1985ല്‍ നടന്ന വന്‍കരപോരില്‍ യുറുഗ്വോയും ഫ്രാന്‍സുമാണ് ഏറ്റുമുട്ടിയത്. അന്ന് ഫ്രാന്‍സ് 2-0ന് ജയിച്ചു.
ഫൈനലിസിമ എങ്ങനെ കാണാം(How to watch Italy vs Argentina in the Finalissima 2022 from India)
മത്സരം സോണി ചാനലില്‍ തത്സമയ സംപ്രേഷണമുണ്ടാകും. സോണി ലിവ് ആപ്പിലും ജിയോ ടിവി ആപ്പിലും ഇന്ത്യയിലെ ആരാധകര്‍ക്ക് മത്സരം കാണാനാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!