
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ (Kerala Goverment) ഗോകുലം കേരള എഫ്‌സിയുമായി (Gokulam Kerala FC) സഹകരിച്ച് തുടങ്ങുന്ന ഗേള്‍സ് റെസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമിയിലേക്കുള്ള സെലക്ഷന്‍ മാര്‍ച്ച് ഒന്‍പത് മുതല്‍. ഇരുപത് വയസ്സില്‍ താഴെയുള്ള വിഭാഗത്തിലേക്കാണ് സെലക്ഷന്‍.
മാര്‍ച്ച് ഒന്‍പതിന് തിരുവന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, പത്തിന് കൊച്ചി ഉദ്യോഗമണ്ഡല്‍ ഗ്രൗണ്ട്, മാര്‍ച്ച് പതിമൂന്നിന് കൂത്തുപറമ്പ് സ്റ്റേഡിയം, മാര്‍ച്ച് പതിനാലിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് സെലക്ഷന്‍ ട്രയല്‍സ്.
2003 നും 2005 നും ഇടയില്‍ ജനിച്ച കുട്ടികള്‍ക്കുള്ള അക്കാദമി കണ്ണൂരിലാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. തെരെഞ്ഞെടുക്കുന്നവര്‍ക്ക് താമസം, ഭക്ഷണം, വിദ്യാഭ്യാസം എന്നിവ സൗജന്യമായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!