
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ(Man City) ബ്രസീലിയന്‍ സൂപ്പര്‍ താരം ഗബ്രിയേൽ ജെസ്യൂസ്(Gabriel Jesus) ആഴ്സനലിലേക്ക്(Arsenal FC) എന്ന് സൂചന. ജെസ്യൂസിനെ സ്വന്തമാക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുളളതായി ആഴ്സനല്‍ വൃത്തങ്ങൾ അവകാശപ്പെട്ടു. ബ്രസീലിന്‍റെ സൗഹൃദ മത്സരങ്ങള്‍ക്ക് ശേഷം ജെസ്യൂസുമായുള്ള ചര്‍ച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുമെന്നും ക്ലബ് പ്രതിനിധികൾ പറഞ്ഞു.
സിറ്റിയുമായി ജെസ്യൂസിന്‍റെ നിലവിലെ കരാര്‍ അടുത്ത സീസണിനൊടുവിലാണ് അവസാനിക്കുന്നത്. ഏര്‍ലിംഗ് ഹാലന്‍ഡ്, ജൂലിയന്‍ ആൽവാരെസ് എന്നിവര്‍ സിറ്റിയിലേക്ക് വരുന്നതോടെ അവസരങ്ങള്‍ കുറയുമെന്ന വിലയിരുത്തലിലാണ് ജെസ്യൂസ് ക്ലബ് വിടാന്‍ ഒരുങ്ങുന്നത്. 2017ൽ സിറ്റിയിലെത്തിയ ജെസ്യൂസ് ക്ലബിനായി 159 മത്സരങ്ങളില്‍ 58 ഗോളുകൾ നേടിയിട്ടുണ്ട്. അതേസമയം ടോട്ടനത്തിനും ജെസ്യൂസില്‍ നോട്ടമുണ്ടെന്നും സൂചനയുണ്ട്.
ഓസില്‍ ഫെനർബാഷ് വിടും
ജർമൻ താരം മെസൂട്ട് ഓസിൽ തുർക്കി ക്ലബ് ഫെനർബാഷ് വിടുമെന്നുറപ്പായി. ഫെനർബാഷ് ജോർജ് ജീസസിനെ പുതിയ കോച്ചായി നിയമിച്ചതിന് പിന്നാലെയാണിത്. തന്റെ ഗെയിംപ്ലാനിൽ ഓസിലിന് സ്ഥാനമില്ലെന്ന് ജീസസ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ആഴ്സണലിൽ നിന്ന് മൂന്ന് വർഷ കരാറിലാണ് 33കാരനായ ഓസിൽ ഫെനർബാഷിലെത്തിയത്.
Joe Root : ഒരേ ദിനം ഒരേ നാഴികക്കല്ലില്‍; അലിസ്റ്റര്‍ കുക്കിന്‍റെ റെക്കോര്‍ഡിനൊപ്പം ജോ റൂട്ട്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!