
മലപ്പുറം: മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാല്‍ സമ്മാനമായി ഫുട്ബോള്‍ താരം അനസ് എടത്തൊടികയെ പരിചയപ്പെടുത്തി തരുമോ എന്ന് നിഹ്മ ചോദിച്ചപ്പോള്‍ ഫുട്ബാള്‍ കമ്പക്കാരായ ആങ്ങളമാരുണ്ടോ വിടുന്നു. അന്താരാഷ്ട്ര താരത്തെ അവര്‍ വീട്ടിലെത്തിച്ചാണ് നിഹ്മക്ക് സര്‍പ്രൈസ് നല്‍കിയത്. മൊറയൂര്‍ വിഎച്ച്എംഎച്ച്എസിലെ വിദ്യാര്‍ത്ഥിയായ നിഹ്മക്ക് ഫുള്‍ എപ്ലസ് നേടിയപ്പോള്‍ പറഞ്ഞ ആഗ്രഹമാണിത്. അനസ് എടത്തൊടികയെ പിചയപ്പെടണം. പ്രദേശത്തെ ഫുട്ബാള്‍ സംഘാടകന്‍ അസീസ് അസി അന്താരാഷ്ട്ര ഫുട്ബാള്‍ താരത്തെ കൊണ്ടുവരുന്ന ദൗത്യം ഏറ്റെടുത്തതോടെ സംഭവം ഹിറ്റ് ആയി. വിവരമറിഞ്ഞപ്പോള്‍ അനസിനും സന്തോഷം. കൊച്ചു ആരാധികയെ കാണാന്‍ അനസ് ഇവരുടെ വീട്ടിലെത്തി.
മൊറയൂര്‍ താന്നിക്കല്‍ ബസാറിലെ നാസര്‍-അസീമ ദമ്പതികളുടെ മകളാണ് നിഹ്മ. നേരിട്ട് അഭിനന്ദിക്കല്‍ തന്റെ കടമ കൂടിയാണെന്നായിരുന്നു അനസിന്റെ പ്രതികരണം. കുടുബാംഗങ്ങള്‍ വലിയ സ്വീകരണമാണ് താരത്തിന് ഒരുക്കിയത്. കുട്ടികളോടൊപ്പം പന്ത് തട്ടിയും പുതുതലമുറക്ക് ഉപദേശങ്ങളും നല്‍കിയായിരുന്നു അനസിന്റെ മടക്കം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!