ഹ്യൂമേട്ടന്‍ ബൂട്ടഴിച്ചു; കളി മതിയാക്കിയത് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ കൊമ്പന്‍

Published : Nov 12, 2022, 07:29 PM ISTUpdated : Nov 12, 2022, 08:26 PM IST
ഹ്യൂമേട്ടന്‍ ബൂട്ടഴിച്ചു; കളി മതിയാക്കിയത് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ കൊമ്പന്‍

Synopsis

കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കിടയിൽ ഹ്യൂമേട്ടൻ എന്നറിയപ്പെട്ടിരുന്ന ഇയാൻ ഹ്യൂം രണ്ട് ടേമുളിലായി 29 മത്സരങ്ങളിൽ മഞ്ഞപ്പടയ്ക്കായി കളിച്ചിട്ടുണ്ട്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് മുൻ താരം ഇയാൻ ഹ്യൂം ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടരക്കൊല്ലമായി കളിക്കാരനായി ഇറങ്ങാത്ത 39കാരനായ ഹ്യൂം ഇംഗ്ലീഷ് ക്ലബ് വുഡ്‌സ്റ്റോക് സിറ്റിയെ പരിശീലിപ്പിക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കിടയിൽ ഹ്യൂമേട്ടൻ എന്നറിയപ്പെട്ടിരുന്ന ഇയാൻ ഹ്യൂം രണ്ട് ടേമുളിലായി 29 മത്സരങ്ങളിൽ മഞ്ഞപ്പടയ്ക്കായി കളിച്ചിട്ടുണ്ട്. കേരളക്കരയുടെ മഞ്ഞക്കുപ്പായത്തില്‍ 10 ഗോളുകള്‍ നേടി. കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ അടിച്ചത് ഹ്യൂം ആയിരുന്നു. 

ഹ്യൂം ഹിറ്റായ ഐഎസ്എല്‍

ഐഎസ്എല്ലിൽ കൊൽക്കത്ത, പൂനെ ടീമുകൾക്കായും ഇയാന്‍ ഹ്യൂം കളിച്ചിട്ടുണ്ട്. 2014ലെ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച പ്രധാന താരങ്ങളിലൊരാളാണ്. ഇന്ത്യയില്‍ ഐഎസ്എല്ലിന് പുറമെ ഇംഗ്ലണ്ടിലും സ്‌പെയ്‌നിലും ഇയാന്‍ ഹ്യൂം ക്ലബ് ഫുട്ബോള്‍ കളിച്ചിട്ടുണ്ട്. 600ലധികം മത്സരങ്ങളില്‍ 140ലധികം ഗോളുകള്‍ നേടി. ഐഎസ്എല്ലില്‍ 62 കളികളില്‍ 25 ഗോളുകളാണ് നേട്ടം. 2014ല്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടി. 

കോണ്‍കകാഫ് ഗോള്‍ഡ് കപ്പിലെ സൂപ്പര്‍ താരം

അന്താരാഷ്ട്ര കരിയറിൽ കനേഡിയൻ ദേശീയ ടീമിനായി 43 കളികളിൽ ഇറങ്ങിയ ഇയാന്‍ ഹ്യൂം 6 ഗോളുകള്‍ നേടിയിട്ടുണ്ട്. 2003 മുതല്‍ 2016 വരെയാണ് കാനഡക്കായി കളിച്ചത്. 2003ല്‍ 19-ാം വയസിലായിരുന്നു രാജ്യാന്തര അരങ്ങേറ്റം. കാനഡ കുതിപ്പ് കാഴ്‌ചവെച്ച 2007ലെ കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ മൂന്ന് മത്സരങ്ങളിറങ്ങി ശ്രദ്ധിക്കപ്പെട്ടു. ടൂര്‍ണമെന്‍റില്‍ കാനഡ സെമി ഫൈനലിലെത്തിയിരുന്നു. മൂന്ന് കാലഘട്ടങ്ങളിലായി ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കാനഡയ്‌ക്കായി ബൂട്ടണിഞ്ഞു. ഹ്യൂമിന് കനേഡിയന്‍ ഫുട്ബോള്‍ ടീം അധികൃതര്‍ നന്ദി അറിയിച്ചു. പരിശീലകര്‍ക്കുള്ള യുവേഫ ബി ഡിപ്ലോമ ഹ്യൂം നേടിയിട്ടുണ്ട്. 

ഹ്യൂമേട്ടന്‍ തിരിച്ചെത്തി; കൊച്ചിയില്‍ മഞ്ഞപ്പടയുടെ ആവേശ സ്വീകരണം- വീഡിയോ

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്