യൂറോ കപ്പ്: ബെൻസേമയെ ടീമിലെടുക്കില്ലെന്ന് ആവർത്തിച്ച് ദിദിയർ ദെഷാം

Published : May 12, 2021, 11:32 AM IST
യൂറോ കപ്പ്: ബെൻസേമയെ ടീമിലെടുക്കില്ലെന്ന് ആവർത്തിച്ച് ദിദിയർ ദെഷാം

Synopsis

തന്റെ ടീമിൽ ബെൻസേമ ഉണ്ടാവില്ലെന്നും സർപ്രൈസുകൾ ആരും പ്രതീക്ഷിക്കേണ്ടെന്നും ദെംഷാം

പാരീസ്: അടുത്തമാസം തുടങ്ങുന്ന യൂറോ കപ്പിനുള്ള ഫ്രാൻസ് ദേശീയ ടീമിലേക്ക് റയൽ മാഡ്രിഡ് താരം കരീം ബെൻസേമയെ പരിഗണിക്കില്ലെന്ന് ആവർത്തിച്ച് കോച്ച് ദിദിയർ ദെഷാം. റയലിൽ ഉഗ്രൻ ഫോമിൽ കളിക്കുന്ന ബെൻസേമയെ ഫ്രഞ്ച് ടീമിൽ ഉൾപ്പെടുത്തണമെന്ന് ആർസൻ വെംഗർ ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ തന്റെ ടീമിൽ ബെൻസേമ ഉണ്ടാവില്ലെന്നും സർപ്രൈസുകൾ ആരും പ്രതീക്ഷിക്കേണ്ടെന്നും ദെംഷാം പറഞ്ഞു. ഫ്രഞ്ച് താരമായ വൽബുവെനയെ അശ്ലീല വീഡ‍ിയോ കാട്ടി ബ്ലാക്ക് മെയിൽ ചെയ്തുവെന്ന കേസിനെ തുടർന്നാണ് ബെൻസേമയെ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കിയത്.

2016ലെ യൂറോ കപ്പിനുള്ളു ടീമിലും 2018ലെ റഷ്യൻ ലോകകപ്പിനുള്ള ടീമിലും ബെൻസേമക്ക് ഇടം ലഭിച്ചിരുന്നില്ല. തുടർന്ന് തന്നെ വംശീയമായി ഒറ്റപ്പെടുത്തുകയാണ് ദെഷാം എന്ന് ബെൻസേ ആരോപിച്ചിരുന്നു. ഇതും ഇരുവരും തമ്മിലുള്ള അകൽച്ചക്ക് കാരണമായി. 2015 ഒക്ടോബറിലാണ് ബെൻസേ അവസാനമായി ഫ്രാൻസിന്റെ ദേശീയ കുപ്പായത്തിൽ കളിച്ചത്.

സ്പാനിഷ് ലാ ലി​ഗയിൽ റയൽ മാഡ്രിഡിനായി 21 ​ഗോളുകളും ചാമ്പ്യൻസ് ലീ​ഗിൽ ആറ് ​ഗോളുകളും നേടി 33കാരനായ ബെൻസേമ സീസണിൽ മിന്നുന്ന ഫോമിലാണ്. ഈമാസം പതിനെട്ടിന് യൂറോകപ്പിനുള്ള ഫ്രാൻസിന്റെ പ്രാഥമിക പട്ടിക പ്രഖ്യാപിക്കും.

കൊവിഡിന്റെ പശ്ചാത്തലത്തിൽ 26 പേരടങ്ങുന്ന ജംബോ ടീമിനെയാകും പ്രഖ്യാപിക്കുക എങ്കിലും ബെൻസേമ പടിക്ക് പുറത്തു തന്നെയായിരിക്കുമെന്നാണ് ദെഷാം വ്യക്തമാക്കുന്നത്.  ലോക ചാമ്പ്യൻമാരായ ഫ്രാൻസ് ഇത്തവണ ജർമനി, പോർച്ചുഗൽ, ഹംഗറി എന്നിവർക്കൊപ്പമാണ് ഗ്രൂപ്പ് മത്സരങ്ങൾ കളിക്കേണ്ടത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി വന്നുപോയി, പിന്നാലെ സംഘർഷം; കൊല്‍ക്കത്തയില്‍ സംഭവിച്ചതെന്ത്?
മെസിയുടെ സന്ദര്‍ശനത്തിന് ശേഷം കൊല്‍ക്കത്തയില്‍ സംഘര്‍ഷം; സാള്‍ട്ട് ലേക്ക് സ്റ്റേഡിയം നശിപ്പിച്ചു