എംബാപെയും ഹാളണ്ടും നേർക്കുനേർ; ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറാൻ ഫ്രഞ്ച് പട

Published : Jun 26, 2026, 10:45 AM IST
France vs Norway

Synopsis

ഗ്രൂപ്പ് ഐ ചാമ്പ്യന്മാരെ നിർണ്ണയിക്കുന്ന നിർണ്ണായക മത്സരത്തിൽ ഫ്രാൻസും നോർവെയും ഏറ്റുമുട്ടും. രണ്ട് കളികളും ജയിച്ചാണ് ഇരു ടീമുകളും എത്തുന്നത്. നാല് ഗോളുകൾ വീതം നേടിയ എംബാപെയും ഹാളണ്ടും തമ്മിലുള്ള പോരാട്ടം കൂടിയാണിത്.

ബോസ്റ്റൺ: ഗ്രൂപ്പ് ഐയിൽ ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന പോരാട്ടത്തിൽ ഫ്രാൻസും- നോർവെയും നേർക്കുനേർ. രാത്രി 12.30 ന് നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളും ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ വിജയിച്ചൻ എത്തുന്നത്. ഇതുകൊണ്ട് തന്നെ മത്സരം കടുക്കുമെന്ന് ഉറപ്പാണ്. ഗോൾ വേട്ടയിൽ മുന്നിൽ നിൽക്കുന്ന രണ്ട് താരങ്ങളാണ് എംബാപെയും ഹാളണ്ടും. ഇരുവർക്കും 4 ഗോളുകൾ വീതമാണുള്ളത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ ആരാവും സ്‌കോർ ചെയ്യുക എന്ന ആകാംക്ഷയും ആരാധകർക്കുണ്ട്.

ഇന്ന് രണ്ട് ഗോളുകൾ കൂടി നേടിയാൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരൻ എന്ന മെസിയുടെ റെക്കോർഡിനൊപ്പമെത്താനും എംബപെയ്ക്ക് സാധിക്കും. ആദ്യ രണ്ട് കളികളിൽ മിന്നും ഫോമിലായിരുന്നു എംബാപെ ഇന്ന് മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കുമെന്നാണ് ഏവരും വിലയിരുത്തുന്നത്.

സെനഗലിനെയും ഇറാഖിനെയും തോൽപിച്ചാണ് ഇരു ടീമുകളും എത്തുന്നത്. നിലവിലെ കണക്കുകൾ അനുസരിച്ച് നോക്കൗട്ടിൽ ഫ്രാൻസിന് സ്വീഡനും നോർവെയ്ക്ക് ഐവറികോസ്റ്റുമാണ് എതിരാളികൾ. നോക്കൗട്ടിൽ ബ്രസീൽ- ജപ്പാൻ മത്സരത്തിന്റെ വിജയികളെ ആയിരിക്കും പ്രീക്വർട്ടറിൽ നോർവെ- ഐവറി കോസ്റ്റ് മത്സര വിജയിക്കാൻ നേരിടേണ്ടിവരുന്നത്. എന്നാൽ ഇന്നത്തെ മത്സരഫലം മറിച്ചാണെങ്കിൽ ഗ്രൂപ് ചാമ്പ്യന്മാരായി നോർവെ മുന്നേറുകയും ബ്രസീൽ- ജപ്പാൻ മത്സരത്തിന്റെ വിജയികളെ പ്രീക്വർട്ടറിൽ തന്നെ ഫ്രാൻസ് നേരിടേണ്ടിവരികയും ചെയ്യും. രണ്ട് ദിവസങ്ങൾ കൊണ്ട് നോക്കൗട്ട് ചിത്രങ്ങൾ പൂർണമായും തെളിയും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

അമേരിക്കയെ ഞെട്ടിച്ച് തുർക്കി, അവസാന മത്സരത്തിൽ ജയത്തോടെ മടക്കം; പരാഗ്വായ്- ഓസ്‌ട്രേലിയ മത്സരം ഗോൾരഹിത സമനിലയിൽ
ഈ തീപാറും പോര്; നോക്കൗട്ടില്‍ ബ്രസീലിന് എതിരാളി ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്-മൊറോക്കോ മത്സരവും