റയല്‍ മാഡ്രിഡ് വിടാന്‍ വീണ്ടും ബെയ്‌ലിന്‍റെ കരുനീക്കം

Published : Oct 09, 2019, 10:05 AM ISTUpdated : Oct 09, 2019, 10:12 AM IST
റയല്‍ മാഡ്രിഡ് വിടാന്‍ വീണ്ടും ബെയ്‌ലിന്‍റെ കരുനീക്കം

Synopsis

അടുത്ത സീസണിൽ ക്ലബ് വിടാന്‍ അനുവദിക്കണമെന്ന അപേക്ഷ റയൽ മാനേ‍ജ്‌മെന്‍റിന് ബെയ്ൽ കൈമാറുമെന്ന് സ്‌പാനിഷ് മാധ്യമങ്ങള്‍

മാഡ്രിഡ്: റയൽ മാഡ്രിഡ് വിടാന്‍ ഗാരെത് ബെയ്ൽ വീണ്ടും ആലോചന തുടങ്ങിയതായി റിപ്പോര്‍ട്ട്. അടുത്ത സീസണിൽ ക്ലബ് വിടാന്‍ അനുവദിക്കണമെന്ന അപേക്ഷ റയൽ മാനേ‍ജ്‌മെന്‍റിന് ബെയ്ൽ കൈമാറുമെന്ന് സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ചാമ്പ്യന്‍സ് ലീഗില്‍ ബ്രുഗിനെതിരായ മത്സരത്തില്‍ തഴഞ്ഞതാണ് ബെയ്‍‍ലിന്‍റെ അതൃപ്തിക്ക് കാരണമെന്നാണ് സൂചന. പരിശീലകന്‍ സിദാന്‍ തന്നെ ബഹുമാനിക്കുന്നില്ലെന്ന് സുഹൃത്തക്കളോട് ബെയ്ൽ പരാതിപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പുതിയ സീസണിന്‍റെ തുടക്കത്തിൽ തിളങ്ങിയ ബെയ്‍‍ലും സിദാനും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന് കരുതിയിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ.

ബെയ്‍‍ലും സിദാനും തമ്മിലുള്ള കടുത്ത ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ സീസണിനൊടുവില്‍ ചൈനീസ് ലീഗിലേക്ക് മാറാന്‍ വെയ്ൽസ് സൂപ്പര്‍ താരം ശ്രമിച്ചിരുന്നു. എന്നാല്‍ ബെയ്‍‍‍ലിനെ കൈമാറാന്‍ റയൽ ബോര്‍ഡ് തയ്യാറായില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
സംഘാടകന്‍റെ വെളിപ്പെടുത്തല്‍, ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ തുറന്നുപറഞ്ഞു, നികുതി മാത്രം 11 കോടി