ലോകകപ്പ് യോഗ്യതാ റൗണ്ട്: ബെയ്‍ല്‍ വെയിൽസ് ടീമില്‍, റാംസേക്ക് പരിക്ക്

By Web TeamFirst Published Aug 25, 2021, 9:39 AM IST
Highlights

അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന സൂചന യൂറോ കപ്പിനിടെ ഗാരെത് ബെയ്ൽ നൽകിയിരുന്നു

കാര്‍ഡിഫ്: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിനുള്ള വെയിൽസ് ഫുട്ബോള്‍ ടീമിൽ സൂപ്പര്‍ താരം ഗാരെത് ബെയ്‍ലിനെയും ഉള്‍പ്പെടുത്തി. സെപ്റ്റംബര്‍ ഒന്നിന് തുടങ്ങുന്ന മത്സരങ്ങളില്‍ ഫിന്‍ലന്‍ഡ്, ബെലാറസ്, എസ്‌ടോണിയ എന്നീ ടീമുകളാണ് വെയില്‍സിന്‍റെ എതിരാളികള്‍.

അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന സൂചന യൂറോ കപ്പിനിടെ ഗാരെത് ബെയ്ൽ നൽകിയിരുന്നു. പുതിയ പരിശീലകന്‍ ആഞ്ചലോട്ടിക്ക് കീഴില്‍ റയൽ മാഡ്രിഡിൽ മികച്ച പ്രകടനമാണ് ബെയ്‌ൽ പുറത്തെടുക്കുന്നത്. 2006ൽ വെയിൽസ് ടീമിലെത്തിയ ബെയ്‌ൽ 96 മത്സരങ്ങളിൽ 33 ഗോള്‍ നേടിയിട്ടുണ്ട്. 

റാംസേക്ക് പരിക്ക്

അതേസമയം യുവന്‍റസിന്‍റെ വെയിൽസ് താരം ആരോൺ റാംസേ പരിക്കിന്‍റെ പിടിയിലായി. അനിശ്ചിതകാലത്തേക്ക് താരത്തിന് കളിക്കാനാകില്ലെന്ന് യുവന്‍റസ് വ്യക്തമാക്കി. ഇറ്റാലിയന്‍ ലീഗിലെ ഉദ്ഘാടന മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. എത്രദിവസം താരത്തിന് പുറത്തിരിക്കേണ്ടിവരുമെന്ന് 10 ദിവസത്തിനകം അറിയാമെന്നും ക്ലബ് വ്യക്തമാക്കി. 

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ വെയിൽസിന്‍റെ അടുത്ത മത്സരങ്ങള്‍ താരത്തിന് നഷ്‌ടമാകുമെന്ന് ഏറെക്കുറെ വ്യക്തമായി. 2019ൽ യുവന്‍റസിലെത്തിയ താരം 66 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 

വെയ്‌ല്‍സ് സ്‌ക്വാഡ് 

Goalkeepers: Hennessey, Ward, A Davies.

Defenders: B Davies, Gunter, Rodon, Ampadu, N Williams, Lockyer, Lawrence, Norrington-Davies.

Midfielders: Ramsey, Allen, J Williams, Wilson, Brooks, Morrell, Smith, Levitt, Thomas, Colwill.

Forwards: Bale, James, Moore, T Roberts, Johnson.

റൊണാള്‍ഡോ യുവന്‍റസ് വിടാന്‍ ഒരുങ്ങുന്നതായി വീണ്ടും റിപ്പോര്‍ട്ട്; ലക്ഷ്യം ഇംഗ്ലീഷ് ക്ലബ്?

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!