
സ്വന്തം ടീമിലെ താരത്തിനെ അടിച്ചുവീഴ്ത്തി, കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ച ഗോളിക്ക് ചുവപ്പ് കാര്‍ഡ് (Red Card) . ഐര്‍ലാന്‍റിലെ ഫുട്ബോള്‍ (Football) ലീഗിലാണ് ഈ സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ഗ്ലെന്‍റോറന്‍ ക്ലബും കോള്‍റെയ്നി ക്ലബും തമ്മിലുള്ള മത്സരത്തിലാണ് ഗ്ലെന്‍റോറന്‍ ഗോള്‍കീപ്പര്‍ ആരോണ്‍ മാക് ക്യാരിയുടെ അതിരുവിട്ട പെരുമാറ്റം നടന്നത്.
മത്സരം 2-2ന് സമനിലയിലാണ് അവസാനിച്ചത്. കോള്‍റെയ്നി താരം കാത്തര്‍ ഫ്രീയല്‍ സമനില ഗോള്‍ നേടിയതോടെയാണ് സംഭവം അറങ്ങേറിയത്. 80 മിനുട്ടില്‍ ഈ ഗോള്‍ വഴങ്ങാന്‍ കാരണം പ്രതിരോധ താരമായ ബോബി ബേണ്‍സ് ആണെന്ന് ആരോപിച്ച് അയാള്‍ക്കെതിരെ 29കാരനായ ആരോണ്‍ മാക് ക്യാരി ഓടി അടുത്ത് തട്ടിക്കയറുന്നത് വീഡിയോയില്‍ കാണാം.
തുടര്‍ന്ന് ബേണിനെ തല്ലി ഇടുന്നതും വലിച്ചുകൊണ്ടുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതോടെ ലൈന്‍ റഫറി ഓടിയെത്തി ഇവരെ മാറ്റി ബേണിന്‍റെ കഴുത്തിനാണ് ആരോണ്‍ പിടിച്ചത് ഇതിനാല്‍ അയാള്‍ക്ക് ശ്വാസം മുട്ടിയെന്നും മറ്റു കളിക്കാര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഗ്ലെന്‍റോറന്‍ ക്ലബ് മാനേജര്‍ മിക് മാക്ഡെര്‍മോട്ട് പ്രതികരിച്ചത് ഇങ്ങനെ, 'ഗ്രൗണ്ടില്‍ അത് സംഭവിക്കുമ്പോള്‍ ഞാന്‍ അത് കണ്ടിരുന്നില്ല. എന്നാല്‍ പിന്നീട് ഡ്രെസിംഗ് റൂമില്‍ ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് ആരോണ്‍ പറഞ്ഞു. ടീം നല്ല മനക്കരുത്തോടെയാണ് കളിച്ചത്. ആരോണും ബോബിയും ഒക്കെ, പക്ഷെ ഗോള്‍ വീണപ്പോഴാണ് സംഭവം കൈവിട്ട് പോയത്. ഗോള്‍ വീണ രീതി വസ്തുനിഷ്ഠമായി നോക്കിയാല്‍ അത് വളരെ മോശം അവസ്ഥയിലാണ് സംഭവിച്ചത്'.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!