ഐ ലീഗ്: 14 മിനിറ്റിനിടെ മൂന്ന് ഗോള്‍; ഐസ്വാളിനെതിരെ ഗോകുലത്തിന് തോല്‍വി

Published : Feb 28, 2019, 07:32 PM IST
ഐ ലീഗ്: 14 മിനിറ്റിനിടെ മൂന്ന് ഗോള്‍; ഐസ്വാളിനെതിരെ ഗോകുലത്തിന് തോല്‍വി

Synopsis

ഐ ലീഗില്‍ ഗോകുലം കേരളം എഫ്‌സിക്ക് ദയനീയ തോല്‍വി. ഐസ്വാള്‍ എഫ്‌സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലത്തെ തോല്‍പ്പിച്ചത്. 83ാം മിനിറ്റ് വരെ ഒരു ഗോളിന് മുന്നിലായിരുന്നു ഗോകുലം. പിന്നീട് ഐസ്വാള്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിക്കുകയായിരുന്നു.

കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരളം എഫ്‌സിക്ക് ദയനീയ തോല്‍വി. ഐസ്വാള്‍ എഫ്‌സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലത്തെ തോല്‍പ്പിച്ചത്. 83ാം മിനിറ്റ് വരെ ഒരു ഗോളിന് മുന്നിലായിരുന്നു ഗോകുലം. പിന്നീട് ഐസ്വാള്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിക്കുകയായിരുന്നു. പോള്‍, ലാല്‍ഖൗവിമാവിയ, അന്‍ശുമാന ക്രൊമ എന്നിവരാണ് ഐസ്വാളിന്റെ ഗോളുകള്‍ നേടിയത്. മാര്‍കസ് ജോസഫിന്റെ വകയായിരുന്നു ഗോകുലത്തിന്റെ ഏകഗോള്‍. 

ഒമ്പതാം മിനിറ്റില്‍ തന്നെ ജോസഫിന്റെ ഗോളിലൂടെ ഗോകുലം മുന്നിലെത്തി. എന്നാല്‍ ഗോകുലം വിജയിക്കുമെന്ന് ഉറപ്പിച്ചിടത്താണ് പോള്‍ 83ാം മിനിറ്റില്‍ ഗോളുമായെത്തിയത്. തീര്‍ന്നില്ല അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോളും വന്നു. തിരിച്ചടിക്കാനുള്ള ശ്രമത്തില്‍ ഇഞ്ചുറി ടൈമില്‍ തോല്‍വി ഉറപ്പിച്ച മൂന്നാം ഗോളും വീണു. 

പോയിന്റ് പട്ടികയില്‍ 10ാം സ്ഥാനത്താണ് ഗോകുലം. 18 മത്സരങ്ങളില്‍ 14 പോയിന്റ് ഗോകുലത്തിനുള്ളത്. രണ്ട് ജയവും എട്ട് വീതം സമനിലയും തോല്‍വിയും. 18 മത്സരങ്ങളില്‍ 18 പോയിന്റുള്ള ഐസ്വാല്‍ എട്ടാമതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഫിഫ ലോകകപ്പിലെ ഇറാന്‍റെ പങ്കാളിത്തം, നിലപാട് മാറ്റി വീണ്ടും ഡോണൾഡ് ട്രംപ്, അമേരിക്കയില്‍ സുരക്ഷിതരായിരിക്കില്ലെന്ന് മുന്നറിയിപ്പ്
യുവേഫ ചാമ്പ്യന്‍സ് ലീഗ്: വാല്‍വെര്‍ദേയ്ക്ക് ഹാട്രിക്ക്, മാഞ്ച്‌സറ്റര്‍ സിറ്റിക്കെതിരെ, റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം