
കോഴിക്കോട്: ഗോകുലം കേരള എഫ്‌സി പരിശീലകന്‍ സാന്റിയാഗോ വരേല ക്ലബ് വിട്ടു. സ്പാനിഷ് പരിശീലകന്‍ കഴിഞ്ഞ രണ്ട് സീസണിലും ഗോകുലത്തോടൊപ്പം ഉണ്ടായിരുന്നു. ഇക്കാര്യം ഗോകുലം എഫ്‌സി ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ക്ലബ് വിടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 2017-18 സീസണില്‍ ആദ്യമായി ഗോകുലത്തിലെത്തിയ വരേല കേരള പ്രീമിയര്‍ ലീഗില്‍ ക്ലബിനെ ചാംപ്യന്മാരാക്കിയിരുന്നു.
എന്നാല്‍ ഇടയ്ക്ക് ക്ലബ് വിട്ട വരേല വീണ്ടും ക്ലബില്‍ പരിശീലകനായെത്തി. ഡ്യൂറന്റ് കപ്പ് നേട്ടത്തോടെയാണ് അദ്ദേഹം രണ്ടാം വരവ് ആഘോഷമാക്കിയത്. ബംഗ്ലാദേശില്‍ നടന്ന ഷെയ്ഖ് കമാല്‍ കപ്പില്‍ ഗോകുലത്തെ ഫൈനലില്‍ എത്തിക്കാനും അദ്ദേഹത്തിനായി. എന്നാല്‍ ഐ ലീഗില്‍ അതേ പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹം പരിശീലിപ്പിച്ച ടീമിനായില്ല. മാത്രമല്ല ഐ ലീഗ് പകുതിക്ക് വെക്കും നിര്‍ത്തിവെക്കേണ്ടിയും വന്നു.
ഗോകുലത്തതെ ഇനിയാര് നയിക്കുമെന്നുള്ള കാര്യത്തില്‍ ഇനിയും ഉറപ്പായിട്ടില്ല. ഇത്തരം കാര്യങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് ക്ലബ് ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!