ഡ്യൂറന്റ് കപ്പ് ഫൈനല്‍: മോഹന്‍ ബഗാനെതിരെ ഗോകുലം കേരള മുന്നില്‍

By Web TeamFirst Published Aug 24, 2019, 6:32 PM IST
Highlights

ചരിത്രത്തിനരികെ ഗോകുലം എഫ് സി കേരള. ഡ്യൂറന്റ് കപ്പ് ഫൈനല്‍ മോഹന്‍ ബഗാനെതിരെ 70 മിനിറ്റുകള്‍ പിന്നിടുമ്പോള്‍ 2-1ന് മുന്നിലാണ് കേരളത്തിന്റെ ഐ ലീഗ് ടീമായ ഗോകുലം.

കൊല്‍ക്കത്ത:ചരിത്രത്തിനരികെ ഗോകുലം എഫ് സി കേരള. ഡ്യൂറന്റ് കപ്പ് ഫൈനല്‍ മോഹന്‍ ബഗാനെതിരെ 70 മിനിറ്റുകള്‍ പിന്നിടുമ്പോള്‍ 2-1ന് മുന്നിലാണ് കേരളത്തിന്റെ ഐ ലീഗ് ടീമായ ഗോകുലം. വിജയിക്കാനായാല്‍ എഫ് സി കൊച്ചിന് ശേഷം ഡ്യൂറന്റ് കപ്പ് നേടുന്ന കേരളത്തിലെ ആദ്യ ക്ലബായി മാറും ഗോകുലം. സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മാര്‍കസ് ജോസഫിന്റെ രണ്ട് ഗോളുകളാണ് ഗോകുലത്തിന് ലീഡ് സമ്മാനിച്ചത്. 

ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത പെനാല്‍റ്റിയിലൂടെ ഗോകുലം ആദ്യ ഗോള്‍ നേടി. ജോസഫിനെ ബഗാന്‍ ഗോള്‍ കീപ്പര്‍ ദേബ്ജിത് മജൂംദാര്‍ ഫൗള്‍ ചെയ്തപ്പോള്‍ റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത ക്യാപ്റ്റന്‍ ജോസഫിന് പിഴച്ചില്ല. ഗോകുലം 1-0ത്തിന് മുന്നില്‍. 

52ാം മിനിറ്റില്‍ രണ്ടാം ഗോളെത്തി. ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങള്‍ മാത്രം ജോസഫിന്റെ ഏഴാം ഗോളായിരുന്നിത്. ഇതില്‍ രണ്ട് ഹാട്രിക്കും ഉണ്ടായിരുന്നു. എന്നാല്‍ 64ാം മിനിറ്റില്‍ ബഗാന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. സല്‍വ കമോറോയുടെ വകയായിരുന്നു ഗോള്‍. ഫ്രീകിക്കില്‍ തലവെച്ചാണ് കമോറോ ഗോള്‍ നേടിയത്.

click me!