
ലണ്ടന്‍: ടോട്ടന്‍ഹാം വിട്ടേക്കുമെന്ന സൂചന നല്‍കി ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയന്‍. ടോട്ടന്‍ഹാം ക്ലബ്ബിനെയും ആരാധകരെയും ഏറെ ഇഷ്ടമാണ്. എന്നാല്‍ ഒരു ടീമെന്ന നിലയില്‍ മുന്നേറാന്‍ എത്രത്തോളം കഴിയുമെന്നതിനെ ആശ്രയിച്ചാകും ടോട്ടനത്തില്‍ തുടരണോ എന്ന് തീരുമാനിക്കുകയെന്നും കെയന്‍ പറഞ്ഞു.
കളിക്കാരനെന്ന നിലയില്‍ സ്വയം മെച്ചപ്പെടുന്നതിനുള്ള അവസരം ലഭിക്കണമെന്നാണ് ആഗ്രഹമെന്നും കെയ്ന്‍ പറഞ്ഞു. 2004ല്‍ ടോട്ടന്‍ഹാമില്‍ എത്തിയ കെയ്‌നിന് ക്ലബ്ബുമായി 2024 വരെ കരാറുണ്ട്.
2008ല്‍ ലീഗ് കപ്പ് ജയിക്കുകയും 2019ല്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്തുകയും ചെയ്തതൊഴിച്ചാല്‍ ടോട്ടനം കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ല. പ്രീമിയര്‍ ലീഗില്‍ നിലവില്‍ 13ആം സ്ഥാനത്താണ് ടോട്ടനം. പരിക്ക് കാരണം ജനുവരി മുതല്‍ കെയ്‌നിന് കളിക്കാനായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!