
മാഞ്ചസ്റ്റര്‍: എഫ്എ കപ്പ് സെമിയില്‍ ചെല്‍സിക്കെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തോല്‍വിക്ക് കാരണം ഗോള്‍ കീപ്പര്‍ ഡി ഹിയയുടെ മണ്ടത്തരങ്ങളോ..? ഫുട്‌ബോള്‍ ലോകത്തെ സംസാരം അങ്ങനെയാണ്. രക്ഷപ്പെടുത്താവുന്ന രണ്ട് ഷോട്ടുകളാണ് സ്പാനിഷ് ഗോള്‍ കീപ്പര്‍ ഗോള്‍വരയ്ക്കപ്പുറം കടത്തിയത്. ആദ്യത്തേത് ചെല്‍സി സ്‌ട്രൈക്കര്‍ ഒളിവര്‍ ജിറൂദ് നേടിയ ഗോളായിരുന്നു.
സെസാര്‍ അസ്പിക്വേറ്റയുടെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. ബോക്‌സിലുണ്ടായിരുന്ന ജിറൂദ് കാല്‍വച്ചപ്പോള്‍ കൈകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങി ഗോള്‍വര കടന്നു. രണ്ടാമത്തെ പിഴവ് ഇതിലും ദാരുണമായിരുന്നു. മാസോണ്‍ മൗണ്ടിന്റെ നിലംപറ്റെയുള്ള ഷോട്ട് തടഞ്ഞിടാവുന്നതെ ഒള്ളായിരുന്നു. എന്നാല്‍ കയ്യില്‍ തട്ടി ഗോളാവുകയായിരുന്നു. രണ്ട് ഗോളിന്റെയും വീഡിയോ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!