
ചെന്നൈ: ഐ ലീഗില്‍ ചെന്നൈ സിറ്റിക്ക് കിരീടം. നിര്‍ണായക മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ചെന്നൈ കിരീടം നേടിയത്. 20 കളികളില്‍ 13 ജയമടക്കം 43 പോയിന്‍റാണ് ചെന്നൈ സിറ്റിക്കുള്ളത്. മറ്റൊരു മത്സരത്തില്‍ ഗോകുലം കേരളയെ തോല്‍പിച്ചെങ്കിലും(2-1) ഈസ്റ്റ് ബംഗാളിന് രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 42 പോയിന്‍റാണ് ഈസ്റ്റ് ബംഗാളിന്‍റെ സമ്പാദ്യം.
നിര്‍ണായക മത്സരത്തില്‍ ചെന്നൈ സിറ്റിയുടെ ചങ്കിടിപ്പ് കൂട്ടിയാണ് മത്സരം ആരംഭിച്ചത്. മൂന്നാം മിനുറ്റില്‍ ബിലാലയുടെ ഗോളില്‍ മിനര്‍വ ആദ്യം മുന്നിലെത്തി. ചെന്നൈക്കായി 56-ാം മിനുറ്റില്‍ പെഡ്രോ പെനാല്‍റ്റിയിലൂടെ സമനില പിടിച്ചു. ഗൗരവ് ബോറയുടെ വകയായിരുന്നു(69, 90+3) അടുത്ത ഗോളുകള്‍. ഇതോടെ ആവേശം നിറഞ്ഞ അവസാന പോരാട്ടങ്ങള്‍ക്കൊടുവില്‍ ചെന്നൈ കപ്പുയര്‍ത്തുകയായിരുന്നു.
ഗോകുലവും മുന്‍തൂക്കം നേടിയ ശേഷം കളി കൈവിടുകയായിരുന്നു. 69-ാം മിനുറ്റില്‍ മാര്‍ക്കസ് ജോസഫ് ഗോകുലത്തിന്‍റെ ആദ്യ ഗോള്‍ നേടി. എന്നാല്‍ പെനാല്‍റ്റിയിലൂടെ 79-ാം മിനുറ്റില്‍ സാന്‍റോസും 85-ാം മിനുറ്റില്‍ റാല്‍ട്ടെയും ഈസ്റ്റ് ബംഗാളിന് ജയമുറപ്പിച്ചു. 17 പോയിന്‍റ് മാത്രമുള്ള ഗോകുലം ഒന്‍പതാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!