ഐ ലീഗ്: ജയം തുടരാന്‍ ഗോകുലം കേരള വീണ്ടും ഹോം ഗ്രൗണ്ടില്‍

By Web TeamFirst Published Feb 2, 2020, 11:19 AM IST
Highlights

അവസാന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സിനെ തോൽപിച്ച ആത്മവിശ്വാസവുമായാണ് ഗോകുലം കേരള സ്വന്തം കാണികൾക്ക് മുന്നിൽ വീണ്ടുമിറങ്ങുന്നത്

കോഴിക്കോട്: ഐ ലീഗിൽ ഗോകുലം കേരള ഇന്ന് ട്രാവു എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. 

അവസാന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സിനെ തോൽപിച്ച ആത്മവിശ്വാസവുമായാണ് ഗോകുലം കേരള സ്വന്തം കാണികൾക്ക് മുന്നിൽ വീണ്ടുമിറങ്ങുന്നത്. ഐ ലീഗിലെ നവാഗതരാണെങ്കിലും വമ്പന്‍മാരെയെല്ലാം വിറപ്പിച്ച ട്രാവു പോയിന്റ് പട്ടികയിൽ ഗോകുലത്തിന് മുന്നിലാണ്. 13 പോയന്‍റുമായി ലീഗിൽ നാലാം സ്ഥാനത്താണ് ഗോകുലം. ട്രാവുവിന് പതിനാല് പോയിന്റും. ക്യാപ്റ്റൻ മാർക്കസ് ജോസഫ്, നഥാനിയൽ ഗാർഷ്യ, ഹെന്‍റി കിസിക്കെ എന്നിവരാണ് ഗോകുലത്തിന്റെ പ്രതീക്ഷ.

💥It’s match day for the Malabarians.💥

🕖 7:00 PM IST.

🏟EMS Corporation Stadium.

🎟 https://t.co/2EoNrNhBKE pic.twitter.com/tkE3yP9lj9

— Gokulam Kerala FC (@GokulamKeralaFC)

തുടർച്ചയായ നാല് കളിയിലും ജയിച്ചാണ് മണിപ്പൂർ ടീമായ ട്രാവു കോഴിക്കോട്ട് എത്തിയിരിക്കുന്നത്. ഫൽഗുനി സിംഗ്, പ്രേംജിത് സിംഗ് എന്നിവരിലാണ് ട്രാവുവിന്റെ പ്രതീക്ഷകൾ. ഗ്രീക്ക് കോച്ച് ദിമിത്രിസ് ദിമിത്രിയോയെ പുറത്താക്കിയതിനാൽ മുഖ്യ പരിശീലകനില്ലാതെയാണ് ട്രാവു കളത്തിലിറങ്ങുക.

click me!