
കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരളയ്‌ക്ക് സമനില. റിയൽ കശ്മീര്‍ ആണ് ഗോകുലത്തെ തളച്ചത്. കൊല്‍ക്കത്തയിലെ കല്യാണി സ്റ്റേഡിയത്തില്‍ ഇരുടീമിനും ഗോള്‍ നേടാനായില്ല. ഗോകുലത്തിന്‍റെ എമിൽ ബെന്നി മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
അഞ്ച് കളിയിൽ ഗോകുലത്തിന്‍റെ ആദ്യ സമനില ആണ്. ഏഴ് പോയിന്‍റുമായി ഗോകുലം ലീഗില്‍ നാലാം സ്ഥാനത്താണ്. ആറ് പോയിന്‍റുള്ള റിയൽ കശ്മിര്‍ അഞ്ചാം സ്ഥാനത്തും.
നോര്‍ത്ത് ഈസ്റ്റിന്‍റെ ജമൈക്കന്‍ കരുത്ത്; ഡെഷോണ്‍ ബ്രൗണ്‍ കളിയിലെ താരം
കഴിഞ്ഞ മത്സരത്തില്‍ നെരോക്കയെ ഒന്നിനെതിരെ നാല് ഗോളിന് തകർത്തിരുന്നു ഗോകുലം കേരള. ഫെബ്രുവരി എട്ടിന് മുഹമ്മദന്‍സിനെതിരെയാണ് ഗോകുലത്തിന്‍റെ അടുത്ത മത്സരം. അഞ്ച് കളിയിൽ 11 പോയിന്‍റുള്ള ചര്‍ച്ചിൽ ബ്രദേഴ്സാണ് ലീഗിൽ നിലവില്‍ മുന്നിൽ. നാല് മത്സരങ്ങളില്‍ ഏഴ് പോയിന്‍റുമായി ഐസ്വാള്‍ എഫ്‌സിയാണ് രണ്ടാമത്.
മാഞ്ചസ്റ്റര്‍ സിറ്റി കുതിപ്പ് തുടരുന്നു; റയലിന് ലെവാന്‍റെയുടെ ഷോക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!