പയ്യനാട് സ്റ്റേഡിയം ഇനി ഐ ലീഗിന് വേദിയാവും; ഗോകുലം കേരളയുടെ മത്സരങ്ങള്‍ മഞ്ചേരിയിലേക്ക്

Published : Nov 01, 2022, 08:26 PM ISTUpdated : Nov 01, 2022, 08:27 PM IST
പയ്യനാട് സ്റ്റേഡിയം ഇനി ഐ ലീഗിന് വേദിയാവും; ഗോകുലം കേരളയുടെ മത്സരങ്ങള്‍ മഞ്ചേരിയിലേക്ക്

Synopsis

കഴിഞ്ഞ രണ്ടു വര്‍ഷവും തുടര്‍ച്ചയായി ഐ ലീഗ് കിരീടം നേടിയ ഗോകുലം ഈ പ്രാവശ്യം കാമറൂണ്‍ കോച്ച് റിച്ചാര്‍ഡ് ടോവയുടെ ശിക്ഷണത്തിലാണ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

മഞ്ചേരി: നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരള എഫ്‌സി ഐ ലീഗിലെ ആദ്യ ഏഴു മത്സരങ്ങള്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ കളിക്കും. ആദ്യ മത്സരം കഴിഞ്ഞ വര്‍ഷത്തിലെ രണ്ടാം സ്ഥാനക്കാരായ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ്ങുമായിട്ടാണ്. നവംബര്‍ 12ന് വൈകുന്നേരം 4:30നാണ് കിക്കോഫ്. ആറ് മത്സരങ്ങള്‍ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം വേദിയാവും. കോവിഡിനു ശേഷം ആദ്യമായിട്ടാണ് കാണികളെ അനുവദിച്ചു കൊണ്ട് ഐ ലീഗ് ഹോം എവേ മത്സരങ്ങള്‍ നടക്കുന്നത്. 

കൂറ്റന്‍ കട്ടൗട്ട് ലിയോണല്‍ മെസിയിലെത്തണം; ആഗ്രഹം വ്യക്തമാക്കി പുള്ളാവൂരിലെ അര്‍ജന്‍റീന ആരാധകര്‍

കഴിഞ്ഞ രണ്ടു വര്‍ഷവും തുടര്‍ച്ചയായി ഐ ലീഗ് കിരീടം നേടിയ ഗോകുലം ഈ പ്രാവശ്യം കാമറൂണ്‍ കോച്ച് റിച്ചാര്‍ഡ് ടോവയുടെ ശിക്ഷണത്തിലാണ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഐസ്വാള്‍ എഫ് സി, റിയല്‍ കാശ്മീര്‍, ശ്രീനിധി എഫ് സി, കെങ്കേരെ എഫ് സി, സുദേവ ഡല്‍ഹി എഫ് സി, രാജസ്ഥാന്‍ യുണൈറ്റഡ് എഫ് സി, റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി, ട്രാവു എഫ് സി, ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ് സി എന്നിവയാണ് മറ്റു ഐ ലീഗ് ക്ലബ്ബുകള്‍.

മലപ്പുറത്തെ 'സന്തോഷ ട്രോഫി

പയ്യനാട് സ്റ്റേഡിയത്തിലെ ആവേശ ഫൈനലില്‍ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ച് കേരളം ഏഴാം കിരീടം ഉയര്‍ത്തുകയായിരുന്നു. അധികസമയത്ത് ഒരു ഗോളിന് പിന്നിലായ ശേഷമാണ് കേരളം തിരിച്ചടിച്ചത്. ടൂര്‍ണമെന്റില്‍ ഒരു കളി പോലും തോല്‍ക്കാതെയായിരുന്നു ബിനോ ജോര്‍ജിന്റെ പരിശീലനത്തില്‍ കേരളത്തിന്റെ കിരീടധാരണം. കേരള നായകന്‍ ജിജോ ജോസഫായിരുന്നു കഴിഞ്ഞ ടൂര്‍ണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 1993ല്‍ കൊച്ചിയില്‍ കുരികേശ് മാത്യുവിന്റെ സംഘം ചാമ്പ്യന്മാരായതിന് ശേഷം സ്വന്തം മണ്ണില്‍ കേരളത്തിന്റെ ആദ്യ കിരീടമാണിത്. 

പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്റെ സജലിന് പിഴച്ചപ്പോള്‍ കേരളത്തിന്റെ കിക്കുകള്‍ എല്ലാം ഗോള്‍വലയെ ചുംബിച്ചു. സഞ്ജു, ബിബിന്‍, ക്യാപ്റ്റന്‍ ജിജോ ജോസഫ്, ജേസണ്‍, ജെസിന്‍ എന്നിവരാണ് ഷൂട്ടൗട്ടില്‍ കേരളത്തിനായി സ്‌കോര്‍ ചെയ്തത്. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്റെ കിരീടനേട്ടം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ആശാനെ മെസി ചതിച്ചു'; മാര്‍ച്ചിലും കേരളത്തിലേക്കില്ല, വരുമെന്ന് ഉറപ്പ് പറഞ്ഞ മന്ത്രിയും സൈലന്‍റ്
മിറാക്കിള്‍ അല്ല, ഡിസാസ്റ്ററായി റയല്‍ മാഡ്രിഡ്! ആർബലോവയ്ക്ക് ആദ്യ ചുവട് പിഴക്കുമ്പോള്‍;