
ബുറിറാം: കിങ്‌സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് തോല്‍വി. ക്രായേഷ്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കീഴില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ ഇന്ത്യ 3-1ന് ക്യുറസാവോയോടാണ് പരാജയപ്പെട്ടത്. റോളി ബൊനെവാക്കിയ, എല്‍സണ്‍ ഹൂയി, ലിയാന്‍ഡ്രോ ബക്കൂന എന്നിവരാണ് ക്യുറസാവോയുടെ ഗോളുകള്‍ നേടിയത്. സുനില്‍ ഛേത്രിയുടെ വകയായിരുന്നു ഇന്ത്യയുടെ ആശ്വാസ ഗോള്‍. തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍.
ആദ്യ പകുതിയിലാണ് മത്സരത്തിലെ എല്ലാ ഗോളുകളും പിറന്നത്. പെനാല്‍റ്റിയിലൂടെയാണ് സുനില്‍ ഛേത്രി ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത്. വിജയത്തോടെ ക്യുറസാവോ ഫൈനലിലെത്തി. തായ്‌ലന്‍ഡ് -വിയറ്റ്‌നാം മത്സരത്തിലെ ജേതാക്കളെ ഇവര്‍ ഫൈനലില്‍ നേരിടു. ഈ മത്സരത്തില്‍ തോല്‍ക്കുന്നവരുമായി ഇന്ത്യ മുന്നാം സ്ഥാനത്തിനായി മത്സരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!