ലോകകപ്പ് യോഗ്യത: ബംഗ്ലാദേശിനെതിരായ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

By Web TeamFirst Published Oct 12, 2019, 7:48 PM IST
Highlights

മലയാളി താരങ്ങളായ ആഷിഖ് കരുണിയല്‍, സഹല്‍ അബ്ദുള്‍ സമദ്, അനസ് എട്ടതൊടിക എന്നിവര്‍ സാധ്യതാ ടീമില്‍ ഇടം നേടി.

ഗുവാഹത്തി: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനുള്ള 23 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഇഗോർ സ്റ്റിമാച്ച്. ചൊവ്വാഴ്ച കൊല്‍ക്കത്തയിലാണ് ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ നിര്‍ണായക പോരാട്ടം. പ്രതിരോധനിരയിലെ സന്ദേശ് ജിങ്കാനും അന്‍വര്‍ അലി ജൂനിയറും പരിക്കേറ്റതിനാല്‍ ടീമിലില്ല.

ഹാളിചരണ്‍ നര്‍സാരി, ഫാറൂഖ് ചൗധരി, നിഷു കുമാര്‍ എന്നിവരും 23 അംഗ സാധ്യതാ ടീമില്‍ ഇടം നേടിയില്ല. മലയാളി താരങ്ങളായ ആഷിഖ് കരുണിയല്‍, സഹല്‍ അബ്ദുള്‍ സമദ്, അനസ് എട്ടതൊടിക എന്നിവര്‍ സാധ്യതാ ടീമില്‍ ഇടം നേടി.കരുത്തരായ ഖത്തറിനെ അവരുടെ തട്ടകത്തിൽ ഗോൾ രഹിത സമനിലയിൽ തളച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരുക്കിൽ നിന്ന് മോചിതനായി ക്യാപ്റ്റൻ സുനിൽ ഛേത്രി തിരിച്ചെത്തുന്നത് ഇന്ത്യക്ക് കരുത്താവും.

ആദ്യ അങ്കത്തില്‍ ഒമാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട സ്റ്റിമാച്ചും കുട്ടികളും രണ്ടാം മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഗുര്‍പ്രീത് സിംഗ് സന്ധുവിന്‍റെ വമ്പന്‍ സേവുകളാണ് ഇന്ത്യയെ കാത്തത്. ഒരു പോയിന്‍റുള്ള ഇന്ത്യ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

ഇന്ത്യയുടെ 23 അംഗ സാധ്യതാ ടീം

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Kamaljit Singh.

Defenders: Pritam Kotal, Rahul Bheke, Adil Khan, Narender, Sarthak Golui, Anas Edathodika, Mandar Rao Desai, Subhasish Bose.

Midfielders: Udanta Singh, Nikhil Poojary, Vinit Rai, Anirudh Thapa, Abdul Sahal, Raynier Fernandes, Brandon Fernandes, Lallianzuala Chhangte, Ashique Kuruniyan.

Forwards: Sunil Chhetri, Balwant Singh, Manvir Singh.

click me!