
കൊല്‍ക്കത്ത: ഇന്ത്യ - ഉറൂഗ്വേ സൗഹൃദ മത്സരത്തിന് നാളെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയം വേദിയാകും. വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. കഴിഞ്ഞ ദിവസം കരുത്തരായ ബ്രസീലിനോട് നാല് ഗോളിന് തോറ്റെങ്കിലും ആത്മവിശ്വാസത്തോടെ കളിക്കാനായത് ഇന്ത്യക്ക് കരുത്താവും. ബ്രസീലിനെതിരായ മത്സരം കാണാന്‍ കാണികള്‍ കുറഞ്ഞതോടെ ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിന്റെ ടിക്കറ്റ് വില കുത്തനെ കുറച്ചു. 1999 രൂപയുടെ ടിക്കറ്റ് 199 രൂപ ആയാണ് കുറച്ചത്.
എണ്‍പത്തയ്യായിരം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ അന്‍പതിനായിരത്തോളം ആളുകളാണ് ബ്രസീലുമായുള്ള മത്സരം കാണാന്‍ എത്തിയത്. ഡീഗോ ഫോര്‍ലാന്‍ പരിശീലിപ്പിക്കുന്ന ഉറുഗ്വേ ടീമില്‍ ഫെഡറിക്കോ വെല്‍വെര്‍ദേ, റൊണാള്‍ഡ് അറൗഹോ, ഡാര്‍വിന്‍ നൂനസ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുണ്ട്. ബ്രസീലിനെതിരായ മത്സരത്തില്‍ മൂന്ന് മലയാളി താരങ്ങള്‍ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നു. ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുള്‍ സമദ്, ബിജോയ് വര്‍ഗീസ് എന്നിവരാണ് ഇലവനില്‍ കളിച്ചത്. മറ്റൊരു മലയാലി താരം മുഹമ്മദ് സനാന്‍ പകരക്കാരനായും കളിച്ചിരുന്നു.
ഐ എസ് എല്‍ സീസണ് മുന്നോടിയായി കൂടുതല്‍ താരങ്ങളെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിംഗ്, മിഡ്ഫീല്‍ഡര്‍ മുഹമ്മദ് യാസിര്‍, സ്‌ട്രൈക്കര്‍ റാംലുന്‍ ചുംങ എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍. ഇരുവരും ചെന്നൈയില്‍ നടക്കുന്ന പ്രീ സീസണ്‍ ക്യാമ്പില്‍ ചേര്‍ന്നു. ഒഡീഷ എഫ്‌സിയില്‍ നിന്നാണ് 33 കാരനായ അമരീന്ദര്‍, ബ്ലാസ്റ്റേഴ്സില്‍ എത്തുന്നത്. മുഹമ്മദ് യാസിര്‍ എഫ്‌സി ഗോവയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ ദിവസം അഡ്രിയന്‍ ലൂണ തിരികെ എത്തിയതിനൊപ്പം, ആന്ദ്രേ ഗ്രീന്‍, മുഹമ്മദ് സനാന്‍ എന്നിവരേയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!