Latest Videos

ബൂട്ടഴിക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോളിലെ ധോണി! ഛേത്രി മറയുമ്പോള്‍ ഇന്ത്യക്ക് നഷ്ടമാക്കുന്നത് പ്രതീക്ഷ

By Web TeamFirst Published May 25, 2024, 4:11 PM IST
Highlights

പ്രായത്തെയും തോല്‍പ്പിക്കുന്ന പോരാട്ട വീര്യമാണ് അദ്ദേഹത്തിന്. ക്രിക്കറ്റില്‍ ധോണി എങ്ങനെയാണ് അതുപോലെ തന്നെയാണ് ചേത്രി ഫുട്‌ബോള്‍, ഏതൊരു യുവതാരത്തെയും പ്രചോദിപ്പിക്കുന്ന ഒരു കളിക്കാരന്‍.

ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായ സുനില്‍ ചേത്രിയുടെ കരിയറിന് കുവൈത്തിനെതിരെയുള്ള വേള്‍ഡ് കപ്പ് ക്വാളിഫയറോടെ അവസാനിക്കുകയാണ്. രണ്ടു ദശാബ്ദങ്ങള്‍ നീണ്ടുനിന്ന ഫുട്‌ബോള്‍ കരിയറിനാണ് അവസാനമാകുന്നത്. എല്ലാ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ച് വളരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ്. ഒന്നുമല്ലാതെ ഇരുന്നു ഇന്ത്യന്‍ ഫുട്‌ബോളിനെ എന്തെങ്കിലുമൊക്കെ നേടിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം ആ അഞ്ചടി ഏഴിഞ്ചുകാരനാണ്. 

ചേത്രി ടീമില്‍ ഉണ്ടെന്നറിയുമ്പോള്‍ അതൊരു പ്രതീക്ഷയാണ് ആ കളി ഇന്ത്യ ജയിക്കും എന്നുള്ള പ്രതീക്ഷ. പ്രായത്തെയും തോല്‍പ്പിക്കുന്ന പോരാട്ട വീര്യമാണ് അദ്ദേഹത്തിന്. ക്രിക്കറ്റില്‍ ധോണി എങ്ങനെയാണ് അതുപോലെ തന്നെയാണ് ചേത്രി ഫുട്‌ബോള്‍, ഏതൊരു യുവതാരത്തെയും പ്രചോദിപ്പിക്കുന്ന ഒരു കളിക്കാരന്‍. പല നിര്‍ണായക മത്സരങ്ങളിലും ഇന്ത്യയുടെ രക്ഷകനായി അവതരിച്ചു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഇന്ത്യയുടെ ഫുട്‌ബോള്‍ മത്സരം കാണുന്നത്, 2019 ഏഷ്യ കപ്പ്. 

കരുത്തരായ തായ്ലാന്‍ഡിനെതിരെയുള്ള ആദ്യ മത്സരം ഇന്ത്യ നാലു ഗോളിന് ജയിക്കുമ്പോള്‍ അതില്‍ രണ്ടു ഗോള്‍ ചേത്രിയുടേതാണ്. രണ്ടാമത്തെ ഗോളടിച്ചതിനുശേഷം ഷൈജു ദാമോദരന്റെ കമന്ററി ഇന്നും ഓര്‍മ്മയിലുണ്ട്. 'സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും മെസിക്കും ഇടയില്‍ നില്‍ക്കുന്നത് ഒരു ഇന്ത്യന്‍ താരമാണ് ക്യാപ്റ്റന്‍ ലീഡര്‍ ലെജന്‍ഡ് സുനില്‍ ഛേത്രി.' 55 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ ഏഷ്യാകപ്പില്‍ ജയിച്ചത് ഒരു ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകനെ സംബന്ധിച്ച് മറക്കാനാവില്ല. 

കഡ്‌മോറും ഹെറ്റ്‌മെയറും പവലും 'ടെസ്റ്റ്' കളിച്ച് തോല്‍പ്പിച്ചു! രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായ കണക്കുകളിങ്ങനെ

പിറ്റേ ദിവസം സ്‌കൂളില്‍ ചെന്നപ്പോള്‍ അന്നത്തെ ചര്‍ച്ച ഇതുതന്നെയായിരുന്നു. ഒരു വിഭാഗം  ചേത്രി ഗോളടിച്ചു കൂട്ടിയത് വളരെ കുഞ്ഞു ടീമുകള്‍ക്കെതിരെയാണ് എന്ന്. പക്ഷേ ഇന്ത്യയും ഒരു കുഞ്ഞന്‍ ടീമാണ്, ആ ടീമില്‍ കളിച്ചാണ് ഈ ഒരു നേട്ടം അദ്ദേഹം നേടിയത്. അതുപോലെതന്നെ 2021ല്‍ ബംഗളൂരു എഫ്‌സിക്കെതിരെ സെല്‍ഫ് ഗോള്‍ വഴങ്ങിയപ്പോള്‍ നിരാശനായി നിന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ നിരാശനായി നിന്ന മലയാളി താരം മഷൂര്‍ ഷെരിഫീനെ ആശ്വസിപ്പിക്കുന്ന കാഴ്ച അദ്ദേഹത്തോടുള്ള ആരാധനയും ബഹുമാനവും കൂടി. ഇപ്പോഴാണ് ചേത്രി യഥാര്‍ത്ഥ ക്യാപ്റ്റന്‍ ആയത്. ഇനിയുണ്ടാകുമോ ഇതുപോലൊരു താരം. ഇന്ത്യന്‍ ഫുട്‌ബോളിലെ ചേത്രിയുടെ വിടവ് വളരെ വലുത് തന്നെയാണ്. 'മിസ് യു ക്യാപ്റ്റന്‍'.

click me!