രസകരമായ ഒരു കണക്കാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇതുതന്നെയാണ് രാജസ്ഥാന്റെ തോല്‍വിക്കുള്ള പ്രധാന കാരണവും.

ചെന്നൈ: സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരെ ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ 36 റണ്‍സിന് തോറ്റാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പുറത്താവുന്നത്. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരബാദ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടാന്‍ സാധിച്ചത്. തോല്‍വിയില്‍ ആരാധകരും നിരാശര്‍.

രസകരമായ ഒരു കണക്കാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇതുതന്നെയാണ് രാജസ്ഥാന്റെ തോല്‍വിക്കുള്ള പ്രധാന കാരണവും. 176 ചേസില്‍ ധ്രുവ് ജുറലും (35 പന്തില്‍ 56) യശസ്വി ജയ്‌സ്വാളും (21 പന്തില്‍ 42) കൂടി നേടിയത് 56 പന്തില്‍ 98. ഇതില്‍ ജുറല്‍ അവസാന ഓവറുകളില്‍ സ്‌ട്രൈക്ക് മാറേണ്ട എന്ന തീരുമാനമെടുത്തത് കൊണ്ടുള്ള ഡോട്ട് ബോള്‍സും ഉള്‍പ്പെടും. ശേഷിക്കുന്ന ഏഴ് ബാറ്റര്‍ ചേര്‍ന്ന് നേടിയത് 65 പന്തില്‍ നേടിയത് 36 റണ്‍സ്. രാജസ്ഥാന്‍ മത്സരം പരാജയപ്പെട്ടത് 36 റണ്‍സിന്.

ക്വാളിഫയറില്‍ പുറത്തായെങ്കിലും സഞ്ജുവിന് നേട്ടം! എക്‌സൈറ്റിംഗ് താരങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത്

പവര്‍പ്ലേയില്‍ 16 പന്ത് കളിച്ച ടോം കഡ്‌മോര്‍ നേടിയത് 10 റണ്‍സ്. ഡെത്ത് ഓവറില്‍ 12 പന്ത് നേരിട്ട പവല്‍ നേടിയത് 6 റണ്‍സ് മാത്രം. ജയിക്കാന്‍ ആവശ്യമായ റണ്‍റേറ്റ് കുറച്ചു വരേണ്ട സമയത്ത് വന്ന ഹെറ്റ്‌മെയര്‍ നേടിയത് 10 പന്തില്‍ നാല് റണ്‍സും. സിംഗിളെടുത്ത കളിക്കാനെങ്കിലും ശ്രമിച്ചിരുന്നെങ്കില്‍ ചിത്രം മാറുമായിരുന്നു അതുപോലും താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായില്ല.

ഓറഞ്ച് ക്യാപ് ഉറപ്പിച്ച് വിരാട് കോലി! സഞ്ജു ആദ്യ അഞ്ചില്‍ തുടരുന്നു; ഭീഷണിയായി അഭിഷേകും സുനില്‍ നരെയ്‌നും

തോല്‍വിയുടെ കാരണമായി സഞ്ജു പറഞ്ഞത് ഇങ്ങനെയായിരുന്നു... ''വലിയ മത്സരമായിരുന്നിത്. ആദ്യ ഇന്നിംഗ്സില്‍ നന്നായി പന്തെറിയാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. മധ്യ ഓവറുകളില്‍ അവരുടെ സ്പിന്നര്‍മാര്‍ക്കെതിരെ ഞങ്ങള്‍ക്ക് ഒരുപാട് ഓപ്ഷനൊന്നുമില്ലായിരുന്നു. അവിടെയാണ് ഞങ്ങള്‍ കളി തോറ്റത്. രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് വ്യത്യസ്തമായി പെരുമാറാന്‍ തുടങ്ങി. പന്ത് അല്‍പ്പം തിരിയാന്‍ തുടങ്ങി, അവര്‍ ആ നേട്ടം അവര്‍ നന്നായി ഉപയോഗിച്ചു.'' സഞ്ജു പറഞ്ഞു.