
ദോഹ: മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപകനായ ബൈജൂസ് ലേണിംഗ് ആപ്ലിക്കേഷന്‍ (BYJU'S) ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന്‍റെ (2022 FIFA World Cup in Qatar) ഔദ്യോഗിക സ്പോണ്‍സര്‍. ഫിഫ ലോകകപ്പിന്‍റെ (FIFA) സ്‌പോണ്‍സര്‍മാരാകുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ബൈജൂസ്. ഇതാദ്യമായാണ് ഒരു എഡ്‌ടെക് കമ്പനി ഫുട്ബോള്‍ ലോകകപ്പിന്‍റെ സ്‌പോണ്‍സര്‍മാരാകുന്നത് എന്ന സവിശേഷതയുമുണ്ട്.
ഫുട്ബോള്‍ ലോകകപ്പിന്‍റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായി ബൈജൂസിനെ തെരഞ്ഞെടുത്തതില്‍ ഫിഫയും കമ്പനിയും സന്തോഷം പ്രകടിപ്പിച്ചു.
ലോകത്തെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനിയാണ് ബൈജൂസ്. മലയാളിയായ ബൈജു രവീന്ദ്രനാണ് കമ്പനിയുടെ സ്ഥാപകനും സിഇഒയും. ലോകത്തെ വിവിധ വന്‍കിട കമ്പനികള്‍ക്ക് ബൈജൂസില്‍ നിക്ഷേപമുണ്ട്. ഇതാദ്യമായല്ല കായികരംഗത്ത് ബൈജൂസ് സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ സ്വന്തമാക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സ്‌പോണ്‍സര്‍മാരാണ് ബൈജൂസ്. ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരും ബൈജൂസായിരുന്നു.
ബൈജൂസ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ടൈറ്റില്‍ സ്‌പോണ്‍സര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!