
ടെഹ്റാൻ: ലോകകപ്പിൽ ഐതിഹാസികമായ വിജയം കുറിച്ചതിന് പിന്നാലെ 700ൽ അധികം തടവുകാർക്ക് മോചിപ്പിച്ച് ഇറാൻ. രാജ്യത്തെ വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്ന 709 തടവുകാരെയാണ് ആകെ മോചിപ്പിച്ചതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് അടുത്ത കാലത്ത് അറസ്റ്റിലായവരും വിട്ടയച്ചവരിൽ ഉൾപ്പെടുന്നുണ്ട്. അടുത്ത കാലത്തെ സംഭവ വികാസങ്ങളിൽ അറസ്റ്റിലായവർ എന്ന് മാത്രമാണ് ഇതേക്കുറിച്ച് ജുഡീഷ്യറിയുടെ മിസാൻ ഓൺലൈൻ വെബ്സൈറ്റിൽ പറയുന്നത്. കൂടുതൽ വിശദീകരണങ്ങളും നൽകിയിട്ടില്ല.
നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് മത പോലീസിന്‍റെ കസ്റ്റഡിയില്‍ മരിക്കുകയും ചെയ്ത മഹ്സ അമിനിക്കായി ലോകകപ്പ് വേദിയിലും ഇറാന്‍ ആരാധകര്‍ ശബ്ദുമയര്‍ത്തിയിരുന്നു. ലോകകപ്പിൽ വെയ്ൽസിനെയുള്ള വിജയം ഇറാന് പ്രതീക്ഷയേകുന്നതാണ്. ഇഞ്ചുറി ടൈമില്‍ രണ്ട് ഗോളടിച്ചാണ് കടലാസിലും ചരിത്രത്തിലും കരുത്ത് കൂടിയ വെയ്ല്‍സിനെ ഇറാന്‍ ഞെട്ടിച്ചത്. കളിയില്‍ വഴിത്തിരിവായത് വെയ്ല്‍സിന്റെ ഗോളി ഹെന്‍സെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യമത്സരത്തില്‍ ഗോളടിച്ച തരേമിയെ ബോക്സിനു പുറത്തേക്ക് ഓടിയിറങ്ങി മുട്ടുകൊണ്ട് മുഖത്തടിച്ചതിനാണ് ഹെന്‍സെക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചത്.
തുടക്കം മുതല്‍തന്നെ മികച്ച മുന്നേറ്റങ്ങളുമായി ഉഷാറായി ആക്രമിച്ച് കളിച്ച ഇറാന്റെ തന്ത്രത്തില്‍ വെയ്ല്‍സ് സൂപ്പര്‍താരം ഗാരെത് ബെയ്‌ലിറനെ പൂട്ടുക എന്നതും ഉള്‍പെട്ടിരുന്നു. ലോകകപ്പില്‍ ഇതുവരെ ആദ്യറൗണ്ട് കടന്നിട്ടില്ലെന്ന ക്ഷീണം മാറ്റാനാകുമെന്ന പ്രതീക്ഷ നിലനിര്‍ത്താന്‍ ഇറാന് ഈ ജയം ഊര്‍ജം പകരും. സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് നേടിയ രണ്ട് ഗോളിനാണ് ഇറാന്‍ ജയിച്ചത്. റൗസ്‌ബെ ചെഷ്മി, റമിന്‍ റസായേന്‍ എന്നിവരാണ് ഇറാന്റെ ഗോളുകള്‍ നേടിയത്.
കളത്തില്‍ തോറ്റിട്ടും മനസില്‍ ജയിച്ച ഇറാന്‍; ഖത്തറില്‍ ഫുട്ബോള്‍ മനുഷ്യരാവുമ്പോള്‍