
മുംബൈ: ഐസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നിര്‍ണായക ജയവുമായി മുംബൈ സിറ്റി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത്. മുംബൈ ഫുട്ബോള്‍ അരീനയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈയുടെ ജയം. 44-ാം മിനുറ്റില്‍ ഡീഗോ കാര്‍ലോസാണ് വിജയഗോള്‍ നേടിയത്. അതേസമയം നോര്‍ത്ത് ഈസ്റ്റ് താരം റീഗന്‍ സിംഗ് 90-ാം മിനുറ്റില്‍ ചുവപ്പുകാര്‍ഡ് പുറത്തായി.
പതിനഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ സിറ്റി 23 പോയിന്‍റുമായാണ് നാലാം സ്ഥാനത്തേക്ക് കുതിച്ചത്. സീസണില്‍ മുംബൈയുടെ ആറാം ജയമാണിത്. എന്നാല്‍ 13 കളിയില്‍ വെറും 11 പോയിന്‍റുമായി പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. നോര്‍ത്ത് ഈസ്റ്റിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇതിനകം അവസാനിച്ചിട്ടുണ്ട്.
മുപ്പത് പോയിന്‍റുള്ള എഫ്‌സി ഗോവയാണ് സീസണില്‍ മുന്നില്‍. 28 പോയിന്‍റുമായി ബെംഗലൂരു എഫ്‌സിയും 27 പോയിന്‍റുമായി എടികെയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
കൊച്ചിയില്‍ നാളെ ദക്ഷിണേന്ത്യന്‍ ഡര്‍ബി
ഐഎസ്എല്ലില്‍ നാളെ ദക്ഷിണേന്ത്യന്‍ ഡര്‍ബിയാണ്. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. 13 കളിയില്‍ 18 പോയിന്‍റുമായി ആറാം സ്ഥാനക്കാരാണ് ചെന്നൈ. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് 14 കളിയില്‍ പതിനാല് പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്‌സിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ നേരത്തെ അവസാനിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!