ISL 2021-2022: കൊവിഡ് ആശങ്ക തുടരുന്നു; എടികെ മോഹന്‍ ബഗാന്‍-കേരളാ ബ്ലാസ്റ്റേഴ്സ് മത്സരം മാറ്റി

By Web TeamFirst Published Jan 19, 2022, 10:38 PM IST
Highlights

അതേസമയം, ജനുവരി എട്ടിന് നടക്കേണ്ടിയിരുന്ന ഒഡീഷ് എഫ് സി-എടികെ മോഹന്‍ ബഗാന്‍ മത്സരം 23ന് നടക്കുമെന്ന് ലീഗ് അധികൃതര്‍ വ്യക്തമാക്കി. കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കൊവിഡ് പിടിപ്പെട്ടതിനെത്തുര്‍ന്ന് ഈ സീസണില്‍ അഞ്ചോളം മത്സരങ്ങളാണ് ഇതുവരെ മാറ്റിവെക്കപ്പെട്ടത്.

ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-2022) വ്യാഴാഴ്ച നടക്കേണ്ട എടികെ മോഹന്‍ ബഗാന്‍-കേരളാ ബ്ലാസ്റ്റേഴ്സ്(ATK Mohun Bagan vs  Kerala Blasters) മത്സരം വീണ്ടും മാറ്റിവെച്ചു. കളിക്കാര്‍ക്ക് കൊവിഡ്(Covid-19) ബാധിച്ചതിനാല്‍ മത്സരത്തിനുവേണ്ട കളിക്കാരെ ഗ്രൗണ്ടിലിറക്കാനാവില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കിയതോടെയാണ് വ്യാഴാഴ്ച വാസ്കോയിലെ തിലക് മൈതാനില്‍ നടക്കേണ്ട മത്സരം മാറ്റിയത്.

കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചതോടെ മുംബൈ സിറ്റി എഫ് സിയുമായുള്ള ബ്ലാസ്റ്റേഴ്സിന്‍റെ കഴിഞ്ഞ മത്സരവവും മാറ്റിവെച്ചിരുന്നു. കൊവിഡ് മൂലം കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം മത്സരവും എടികെയുടെ മൂന്നാം മത്സരവുമാണ് മാറ്റിവെക്കപ്പെടുന്നത്.

Postponed 👉 Match 66 between 🆚

Rescheduled 👉 Match 53 between ATKMB 🆚 (1/4)

League Statement: https://t.co/xZ3H3eNkim pic.twitter.com/Dkmfjyr9vW

— Indian Super League (@IndSuperLeague)

അതേസമയം, ജനുവരി എട്ടിന് നടക്കേണ്ടിയിരുന്ന ഒഡീഷ് എഫ് സി-എടികെ മോഹന്‍ ബഗാന്‍ മത്സരം 23ന് നടക്കുമെന്ന് ലീഗ് അധികൃതര്‍ വ്യക്തമാക്കി. കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കൊവിഡ് പിടിപ്പെട്ടതിനെത്തുര്‍ന്ന് ഈ സീസണില്‍ അഞ്ചോളം മത്സരങ്ങളാണ് ഇതുവരെ മാറ്റിവെക്കപ്പെട്ടത്.

രണ്ട് ദിവസം മുമ്പ് ജംഷഡ്പൂര്‍ എഫ് സിയും ഹൈദരാബാദ് എഫ് സിയും തമ്മിലുളള മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മാറ്റിവെച്ചിരുന്നു. ഞായറാഴ്ച നടക്കേണ്ടിയിരുന്ന കേരളാ ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി മത്സരവും മണിക്കൂറുകള്‍ക്ക് മുമ്പാണ് മാറ്റിയത്. ഇതിന് മുമ്പും രണ്ട് മത്സരങ്ങള്‍ സമാനമായ സാഹചര്യങ്ങളില്‍ മാറ്റിയിരുന്നു.

ഐഎസ്എല്‍ പകുതി പിന്നിടുമ്പോള്‍ 11 കളികളില്‍ 20 പോയന്‍റുമായി കേരളാ ബ്ലാസ്റ്റേഴ്സ് ആണ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 11 കളികളില്‍ 19 പോയന്‍റുള്ള ജംഷഡ്പൂര്‍ രണ്ടാമതും 11 കളികളില്‍ 17 പോയന്‍റുള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്തും 11 കളികളില്‍ 17 പോയന്‍റുള്ള മുംബൈ സിറ്റി എഫ് സി നാലാം സ്ഥാനത്തുമുണ്ട്.

click me!