
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണിലെ ആദ്യ 11 റൗണ്ടുകളുടെ മത്സരക്രമം പുറത്തിറക്കി. ഫത്തോര്‍ഡയില്‍ നവംബര്‍ 19ന് എടികെ മോഹന്‍ ബഗാനും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. 25-ാം തിയതി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെയാണ് മഞ്ഞപ്പടയുടെ രണ്ടാം അങ്കം.
നാല് മാസം നീണ്ടുനില്‍ക്കുന്ന ഐഎസ്എല്‍ സീസണില്‍ കൊവിഡ് കാലത്ത് വീണ്ടുമൊരിക്കല്‍ കൂടി ഗോവയാണ് മത്സരങ്ങളുടെ വേദി. മൂന്ന് സ്റ്റേഡിയങ്ങളിലായി ആകെ 115 മത്സരങ്ങള്‍ അരങ്ങേറും. ജനുവരി 9 വരെയുള്ള 55 മത്സരങ്ങളുടെ ഷെഡ്യൂളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ഷെഡ്യൂള്‍ ഡിസംബറില്‍ അവതരിപ്പിക്കും.
എല്ലാ ദിവസവും വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുകയെങ്കിലും ശനിയാഴ്‌ചകളില്‍ രാത്രി 9.30നായിരിക്കും ഇക്കുറി രണ്ടാം മത്സരത്തിന് കിക്കോഫാവുക എന്ന സവിശേഷതയുണ്ട്. നിലവിലെ ജേതാക്കളായ മുംബൈ സിറ്റി എഫ്‌സി നവംബര്‍ 22ന് ആദ്യ മത്സരത്തിനിറങ്ങും. എഫ്‌സി ഗോവയാണ് എതിരാളികള്‍. നവംബര്‍ 27നാണ് ഈസ്റ്റ് ബംഗാളും എടികെ മോഹന്‍ ബഗാനും തമ്മിലുള്ള ആദ്യ ഡര്‍ബി.
ഐഎസ്എല്‍ ഷെഡ്യൂള്‍ കാണാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍
എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
#BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!