ISL 2021-22 : ജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടക്കാം; ജംഷഡ്‌പൂര്‍ ഇന്ന് ഗോവയ്‌ക്കെതിരെ

By Web TeamFirst Published Jan 28, 2022, 10:19 AM IST
Highlights

17 ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കളത്തിലെത്തുന്നതിനെ കുറിച്ച് ആശങ്കയുണ്ട് പരിശീലകന്‍ കോയിലിന്

പനാജി: ഐഎസ്എല്ലിൽ (ISL 2021-22) ഇന്ന് ജംഷഡ്‌പൂര്‍ എഫ്‌സി- എഫ്‌സി ഗോവ (Jamshedpur FC vs FC Goa) പോരാട്ടം. ഗോവയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. 11 കളിയിൽ 19 പോയിന്‍റുമായി ജംഷഡ്‌പൂര്‍ (JFC) നിലവില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാൽ 20 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്‌സിനെ (Kerala Blasters) മറികടക്കാനാകും ജംഷഡ്‌പൂരിന്. 

കഴിഞ്ഞ രണ്ട് കളിയും ജയിച്ച് വരുന്ന ജംഷഡ്‌പൂര്‍ നൈജീരിയന്‍ സ്ട്രൈക്കര്‍ ഡാനിയേൽ ചിമയെയും പാളയത്തിലെത്തിച്ചതോടെ പ്രഹരശേഷി വര്‍ധിപ്പിച്ചെന്നാണ് വിലയിരുത്തൽ. സെറ്റ് പീസില്‍ നിന്ന് ഇതുവരെ 11 ഗോള്‍ നേടിയിട്ടുണ്ട്. ജംഷഡ്‌പൂര്‍. എന്നാൽ 17 ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കളത്തിലെത്തുന്നതിനെ കുറിച്ച് ആശങ്കയുണ്ട് പരിശീലകന്‍ കോയിലിന്. ക്വാറന്‍റീന്‍ കാലം സുഖരമല്ലെന്നും താരങ്ങളെ പ്രചോദിപ്പിക്കുക എളുപ്പമല്ലെന്നും സ്കോട്ടിഷ് കോച്ച് തുറന്നുപറ‍ഞ്ഞിരുന്നു.

അതേസമയം കഴി‌ഞ്ഞ മൂന്ന് കളിയിൽ ജയമില്ലാത്ത ഗോവ പ്ലേ ഓഫ് ബര്‍ത്തിനായുള്ള പോരാട്ടത്തിൽ ഇനിയും പിന്നിലാകാതിരിക്കാനുള്ള അധ്വാനത്തിലാണ്. സെറ്റ്പീസില്‍ നിന്ന് ഗോള്‍ വഴങ്ങുന്ന പതിവുദൗര്‍ബല്യം ജംഷഡ്‌പൂരിനെതിരെ അപകടം വരുത്തവയ്ക്കുമെന്ന മുന്നറിപ്പ് നൽകിയിട്ടുണ്ട് പരിശീലകന്‍ ഡെറിക് പെരേര. ഇരുടീമകളും ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ജംഷഡ്‌പൂര്‍ ആണ് ജയിച്ചത്. 

ഹൈദരാബാദ് കുതിക്കുന്നു

ഐഎസ്എല്ലില്‍ ഇന്നലത്തെ ജയത്തോടെ തലപ്പത്ത് ഹൈദരാബാദ് എഫ്‌സി ലീഡ് കൂട്ടി. ഒഡിഷ എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ച ഹൈദരാബാദ് സീസണിലെ ആറാം ജയം സ്വന്തമാക്കി. 13 കളിയിൽ 23 പോയിന്‍റുമായാണ് ഹൈദരാബാദ് പോയിന്‍റ് പട്ടികയിൽ ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. ഹൈദരാബാദിനേക്കാള്‍ രണ്ട് മത്സരം കുറവ് കളിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് 20 പോയിന്‍റ് സ്വന്തമാക്കിയത്. 

2022 FIFA World Cup qualification : ബ്രസീലിന് നാടകീയ സമനില; ചിലെയെ തോല്‍പിച്ച് അര്‍ജന്‍റീന
 

click me!