ISL 2021-22 : ഒരുവശത്ത് കൊവിഡ്, ടീമില്‍ ആശങ്കകള്‍; പടപൊരുതാന്‍ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെതിരെ

Published : Jan 30, 2022, 09:30 AM ISTUpdated : Jan 30, 2022, 09:35 AM IST
ISL 2021-22 : ഒരുവശത്ത് കൊവിഡ്, ടീമില്‍ ആശങ്കകള്‍; പടപൊരുതാന്‍ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെതിരെ

Synopsis

സംഘാടകരെ രൂക്ഷമായി വിമർശിച്ച വുകോമനോവിച്ചിന്‍റെ വാക്കുകൾ ആരാധകർക്ക് ഒട്ടും ആശ്വാസം നൽകുന്നതല്ല

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലില്‍ (ISL 2021-22) നീണ്ട ഇടവേളയ്‌ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഇന്ന് കളത്തിൽ. സീസണിലെ പന്ത്രണ്ടാം മത്സരത്തിൽ അയല്‍ക്കാരായ ബെംഗളൂരു എഫ്‌സിയാണ് (Bengaluru FC) എതിരാളികള്‍. തിലക് മൈതാനില്‍ ഇന്ത്യന്‍സമയം രാത്രി 7.30നാണ് മത്സരം തുടങ്ങുക. ടീമിലെ കൊവിഡ് ആശങ്കകള്‍ ഭീഷണിയുയര്‍ത്തുന്നതായി പരിശീലകന്‍ ഇവാൻ വുകോമനോവിച്ച് (Ivan Vukomanovic) ഇന്നലെ വ്യക്തമാക്കിയിരുന്നു.

ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം നിശ്ചയിച്ചതിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. 'മത്സരത്തിന് ഇറങ്ങാൻ ആവശ്യമായ താരങ്ങൾ ഇപ്പോഴും ടീമിൽ ഇല്ല. ടീമിൽ ഇപ്പോഴും കൊവിഡ് ബാധിതരുണ്ട്. താരങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ട്. ഒഡിഷയ്ക്കെതിരെ കളിക്കാൻ നിർബന്ധിച്ച ഐഎസ്എൽ അധികൃതരാണ് ഈ അവസ്ഥയ്ക്ക് കാരണക്കാർ. ബിഎഫ്സിക്കെതിരായ മത്സരത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നില്ലെന്നും' ബ്ലാസ്റ്റേഴ്സ് കോച്ച് വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് വിജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ നേട്ടമുണ്ടാക്കും. 11 കളിയിൽ 20 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ മഞ്ഞപ്പട. 10 കളിയില്‍ ബ്ലാസ്റ്റേഴ്‌സ് തോല്‍വി അറിഞ്ഞിട്ടില്ല. ഹൈദരാബാദ് എഫ്‌സി 13 കളിയില്‍ 23 പോയിന്‍റുമായി ഒന്നും ജംഷഡ്‌പൂര്‍ എഫ്‌സി 12 കളിയില്‍ 22 പോയിന്‍റോടെ രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനും എതിരായ ബ്ലാസ്റ്റേഴ്‌സിന്‍റെ കഴിഞ്ഞ മത്സരങ്ങള്‍ കൊവിഡ് വ്യാപനം കാരണം മാറ്റിവച്ചിരുന്നു. ഇന്ന് ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ആര്‍ക്കൊക്കെ കളത്തിലിറങ്ങാനാകുമെന്ന് വ്യക്തമല്ല. 

ISL 2021-2022: കിയാന്‍ നാസിറിക്ക് ഹാട്രിക്ക്, കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി എടികെ മോഹന്‍

PREV
click me!

Recommended Stories

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ