
പനാജി: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സി (Hyderabad FC) ആരാധകരെ ഫൈനൽ കാണാൻ ക്ഷണിച്ച് കോച്ച് മാനുവേല്‍ മാർക്വേസ് (Manuel Marquez). ഗോവയിലെ ഗാലറിയിൽ എതിരാളികളായ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ (Kerala Blasters) മഞ്ഞപ്പട (Manjappada Fans) ആയിരിക്കും കൂടുതലെന്നും ഹൈദരാബാദ് കോച്ച് പറഞ്ഞു.
ഫൈനൽ കാണാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഗോവയിലേക്ക് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ക്ഷണിച്ചിട്ടുണ്ട്. ആരാധകരെ ക്ഷണിച്ചുള്ള വുകോമനോവിച്ചിന്‍റെ വീഡിയോ ഇതിനകം വൈറലായി. വീഡിയോയുടെ അവസാനം മലയാളത്തില്‍ 'കേറിവാടാ മക്കളെ' എന്ന ഇവാന്‍ വുകോമനോവിച്ചിന്‍റെ വാക്കുകളാണ് ഏറെ ആകര്‍ഷണം. ഫൈനൽ കാണാൻ വരുമെന്ന ആരാധകരുടെ സന്ദേശം ഇരട്ടി ആവേശമായതായും പരിശീലകന്‍ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളി താരം കെ പി രാഹുലും ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
എന്നാല്‍ ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി ഇടാനാവില്ല. ഫൈനലിലെ എതിരാളികളായ ഹൈദരാബാദിനായിരിക്കും മഞ്ഞ ജഴ്സി കിട്ടുക. ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയതിനാൽ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം. എങ്കിലും ഗാലറിയില്‍ മഞ്ഞപ്പടയെത്തുക ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ജഴ്‌സിയായ മഞ്ഞയണിഞ്ഞാവാനാണ് സാധ്യത. ഗാലറി മഞ്ഞയിൽ കുളിച്ചുനിൽക്കുമ്പോൾ കളത്തിൽ കറുപ്പില്‍ നീലവരകളുള്ള ജഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് താരങ്ങളെത്തുക.
ഐഎസ്എല്ലില്‍ മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഫൈനല്‍ കളിക്കുന്നത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ ആദ്യ ഫൈനലിനാണ് ഇറങ്ങുന്നത്. ആര് കിരീടം നേടിയാലും ഐഎസ്എല്ലില്‍ ഇത്തവണ പുതിയ ചാമ്പ്യനെ ലഭിക്കും. സെമിയില്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി.
ISL Final: കീരിടപ്പോരില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജേഴ്സി അണിയാനാവില്ല
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!