Kerala Blasters : ഒഡിഷയ്‍ക്കെതിരായ പോരിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാർത്ത

Published : Jan 12, 2022, 09:24 AM ISTUpdated : Jan 12, 2022, 09:27 AM IST
Kerala Blasters : ഒഡിഷയ്‍ക്കെതിരായ പോരിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാർത്ത

Synopsis

പോയിന്‍റ് പട്ടികയിലെ സ്ഥാനം നൽകുന്ന ആത്മവിശ്വാസം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയപ്പോള്‍ പ്രകടമായിരുന്നു ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ചിന്‍റെ മുഖത്ത്

വാസ്കോ ഡ ഗാമ: ഐഎസ്എല്ലിൽ (ISL 2021-22) പരിക്കേറ്റ ജെസ്സല്‍ കര്‍ണെയ്റോയ്ക്ക് (Jessel Carneiro) പകരം കേരള ബ്ലാസ്റ്റേഴ്സിനെ(Kerala Blasters FC) ഒഡിഷ എഫ്സിക്കെതിരെ (Odisha FC) ആര് നയിക്കുമെന്ന് ഇന്നറിയാം. ഹൈദരാബാദ് എഫ്സിക്കെതിരായ കഴിഞ്ഞ മത്സരം പൂര്‍ത്തിയാക്കാതിരുന്ന ഹര്‍മന്‍ജ്യോത് ഖാബ്രയുടെ (Harmanjot Khabra) പരിക്ക് ഭേദമായെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് (Ivan Vukomanovic) സ്ഥിരീകരിച്ചു.

പോയിന്‍റ് പട്ടികയിലെ സ്ഥാനം നൽകുന്ന ആത്മവിശ്വാസം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയപ്പോള്‍ പ്രകടമായിരുന്നു ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ചിന്‍റെ മുഖത്ത്. പരിക്കേറ്റ ജെസ്സെൽ കര്‍ണെയ്റോയ്ക്ക് പകരം ആര് നായകനാകുമെന്ന ചോദ്യത്തിന് കുസൃതി കലര്‍ന്നായിരുന്നു മറുപടി. ജെസ്സെലിന് പകരം നിഷുകുമാര്‍ ആദ്യ ഇലവനിലെത്തും. യുവഗോളി പ്രഭ്സുഖന്‍ സിംഗ് ഗില്ലിന്‍റെ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിന് കരുത്താണ്. ഗില്ലിന്‍റെ കരാര്‍ നീട്ടുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ സൂചിപ്പിച്ചു. 

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ ഒഡിഷ എഫ്‍സിയെ നേരിടും. 10 കളിയിൽ 17 പോയിന്‍റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഒഡിഷ 9 കളിയില്‍ 13 പോയിന്‍റുമായി എട്ടാമതും. അവസാന മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയതിന്‍റെ കരുത്തിലാണ് മഞ്ഞപ്പടയുടെ വരവ്.

അഡ്രിയൻ ലൂണ, അൽവാരോ വാസ്ക്വേസ്, ഹോർ‍ജെ പെരേരാ ഡിയാസ്, സഹൽ അബ്ദുൽ സമദ് കൂട്ടുകെട്ടിന്‍റെ കരുത്തിലാണ് ഇക്കുറി ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റം. ആദ്യപാദത്തിലെ നാലാം മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഒഡിഷയെ ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയിരുന്നു. വാസ്ക്വേസും പ്രശാന്തുമായിരുന്നു സ്കോറർമാർ. ഈ വിജയം ആവർത്തിക്കുകയാവും ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം. 

ISL 2021-22 : കൊമ്പുകുലുക്കി പടയോട്ടം തുടരാന്‍ കേരള ബ്ലാസ്റ്റേഴ്സ്; ഇന്ന് എതിരാളികള്‍ ഒഡിഷ

PREV
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഫിഫ ലോകകപ്പ് 2026 മത്സരക്രമം പുറത്ത്; വമ്പന്മാ‍‌ർ നേ‌ർക്കുനേ‌‌ർ, അ‍‍‌‍‌ർജന്റീന ​ഗ്രൂപ്പ് ജെയിൽ, ഗ്രൂപ്പ് സിയിൽ ബ്രസീൽ