ISL 2021-22 : 'അടുത്ത കപ്പ് നമ്മക്ക് തന്നെ'; കണ്ണുനിറഞ്ഞ് സഹലിന്‍റെയും രാഹുലിന്‍റേയും നാട്

Published : Mar 21, 2022, 10:41 AM ISTUpdated : Mar 21, 2022, 10:45 AM IST
ISL 2021-22 : 'അടുത്ത കപ്പ് നമ്മക്ക് തന്നെ'; കണ്ണുനിറഞ്ഞ് സഹലിന്‍റെയും രാഹുലിന്‍റേയും നാട്

Synopsis

പരിക്കുമൂലം മഞ്ഞപ്പടയ്ക്കൊപ്പം ഗോവയിൽ ഇറങ്ങിയില്ലെങ്കിലും സഹൽ കളിച്ച് വളർന്ന കവ്വായി ഗ്രാമം മുഴുവൻ ആവേശത്തിലായിരുന്നു

കണ്ണൂര്‍: ഐഎസ്എല്ലില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) അടുത്ത സീസണില്‍ കപ്പുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദിന്‍റെ (Sahal Abdul Samad) നാടായ കണ്ണൂർ കവ്വായി. ഹൈദരാബാദ് എഫ്‌സിക്കെതിരെ സഹലില്ലാത്ത ഫൈനല്‍ നിരാശപ്പെടുത്തിയെന്നും ഇവർ പറയുന്നു. 

പരിക്കുമൂലം മഞ്ഞപ്പടയ്ക്കൊപ്പം ഗോവയിൽ ഇറങ്ങിയില്ലെങ്കിലും സഹൽ കളിച്ച് വളർന്ന കവ്വായി ഗ്രാമം മുഴുവൻ ആവേശത്തിലായിരുന്നു. കളിയുടെ ആദ്യ മിനിറ്റുകൾ മുതൽ കണ്ണടയ്ക്കാതെ അവർ കളി കണ്ടു. ഓരോ സേവുകളും പാസുകളും കണ്ണിമവെട്ടാതെ കാണുമ്പോഴും നാട് മുഴുവൻ തിരഞ്ഞത് സഹൽ അബ്‌ദുല്‍ സമദ് എന്ന മഞ്ഞകുപ്പായക്കാരനെയാണ്. എന്നാൽ മലയാളിയായ കെപി രാഹുൽ 68-ാം മിനിറ്റിൽ നേടിയ ഗോൾ എല്ലാവരെയും ആവേശത്തിലാക്കി. 88-ാം മിനിറ്റ് വരെ നീണ്ടുനിന്ന സന്തോഷം ഹൈദരാബാദിന്‍റെ മറുപടി ഗോളിലൂടെ ഇല്ലാതായപ്പോള്‍ ഇവരെല്ലാം നിരാശരായി. 

രാഹുലിന്‍റെ നാട്ടിലും സങ്കടം

കെ പി രാഹുലിന്‍റെ ആദ്യ ഗോൾ നൽകിയ ആവേശത്തിലായിരുന്നു തൃശൂർ ഒല്ലൂക്കരയില്‍ താരത്തിന്‍റെ നാട്ടുകാർ. ഫൈനല്‍ മത്സരം ആഘോഷമാക്കാനുളള എല്ലാ ഒരുക്കത്തിലായിരുന്നു ഒല്ലൂക്കരക്കാര്‍. ചെറിയ പറമ്പില്‍ വെച്ച വലിയ സ്‌ക്രീനില്‍ രാഹുലിൻറെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ഒരേ മനസോടെ കണ്ണുംനട്ടിരുന്നു. ആദ്യ ഗോള്‍ മകൻറെ കാലില്‍ നിന്ന് പറന്ന് വീണപ്പോള്‍ അമ്മ ബിന്ദു സന്തോഷം അടക്കാനാകാതെ വിങ്ങി. അച്ചൻ ഇരുപ്പുറക്കാതെ പറമ്പില്‍ ഓടി നടന്നു. 

ആവേശം ആകാശം മുട്ടി, ജയം ഉറപ്പിച്ചായിരുന്നു പിന്നീടുളള ഓരോ നിമിഷവും. 88-ാംം മിനിറ്റില്‍ ഹൈദരാബാദ് ഗോള്‍ മടക്കും വരെ ആവേശം നീണ്ടുനിന്നു. എക്‌സ്‌ട്രാടൈമും കടന്ന് പെനാല്‍റ്റിയില്‍ മഞ്ഞപ്പട വഴുതിവീണപ്പോള്‍ ചങ്കിടറി, കണ്ണു നിറഞ്ഞു കെപി രാഹുലിന്‍റെ നാട്. പെനാൽട്ടി ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് കാലിടറിയതോടെ എല്ലാവരും നിരാശയോടെയാണ് മടങ്ങിയത്. ഷൂട്ടൗട്ടില്‍ 3-1ന് കേരള ബ്ലാസ്റ്റേഴ്‌‌സിനെ വീഴ്‌ത്തി ഹൈദരാബാദ് എഫ്‌സി കന്നി കിരീടം ഉയര്‍ത്തുകയായിരുന്നു. 

കളിയങ്ങ് ഗോവയില്‍, ആവേശവും സങ്കടവും കലൂരില്‍; ലൂണയില്‍ തുടങ്ങിയ സന്തോഷം കൊച്ചിയില്‍ കണ്ണീരായൊഴുകിയ രാത്രി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഫുട്ബോള്‍ ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തേക്ക്?, കടുത്ത തീരുമാനവുമായി ഫെഡറേഷൻ; പകരക്കാരായി എത്തുക ഈ രാജ്യം
കൊമ്പന്മാർ റെഡി, മഞ്ഞപ്പടയെ ഇനി ബികാഷ് നയിക്കും; പുതിയ സീസണുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു