ISL 2021 : സഹലിന്‍റെ ആശ്വാസ ഗോള്‍; ജംഷഡ്‌പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില

Published : Dec 26, 2021, 09:28 PM ISTUpdated : Dec 28, 2021, 11:30 PM IST
ISL 2021 : സഹലിന്‍റെ ആശ്വാസ ഗോള്‍; ജംഷഡ്‌പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില

Synopsis

ജംഷഡ്‌‌പൂരിനെ 27-ാം മിനുറ്റില്‍ മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദിലൂടെ സമനിലയില്‍ പിടിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലില്‍ (ISL 2021-22) സീസണിലെ തുടര്‍ച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters Fc) ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ (Jamshedpur Fc) സമനില. ഇരു ടീമുകളും ഓരോ ഗോള്‍ നേടി. 14-ാം മിനുറ്റില്‍ ഗ്രെഗ് സ്റ്റെവാര്‍ട്ടിലൂടെ മുന്നിലെത്തിയ ജംഷഡ്‌‌പൂരിനെ 27-ാം മിനുറ്റില്‍ മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദിലൂടെ (Sahal Abdul Samad) സമനിലയില്‍ പിടിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് മഞ്ഞപ്പട തോല്‍വിയറിയാതെ മടങ്ങുന്നത്. 

മുംബൈ സിറ്റിയെയും ചെന്നൈയിൻ എഫ്‌സിയെയും തറപറ്റിച്ചാണ് ബ്ലാസ്റ്റേഴ്‌സ് സീസണിലെ എട്ടാം മത്സരത്തിനിറങ്ങിയത്. ആല്‍വാരോ വാസ്‌ക്വേസും പെരേര ഡയസും ആക്രമണത്തില്‍ തുടരുന്ന 4-4-2 ശൈലി ഇവാൻ വുകോമനോവിച്ച് സ്വീകരിച്ചു. എന്നാല്‍ കളി തുടങ്ങി 14-ാം മിനുറ്റില്‍ ഗോളി ഗില്ലിനെ പരീക്ഷിച്ച് ഗ്രെഗ് സ്റ്റെവാര്‍ട്ട് ബ്ലാസ്റ്റേഴ്‌സിനെ വേദനപ്പിച്ചു. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍വല ചലിപ്പിച്ച മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദ് 27-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. സീസണില്‍ സഹലിന്‍റെ നാലാം ഗോളാണിത്. ഇതോടെ മത്സരം 1-1 എന്ന നിലയില്‍ സമനിലയില്‍ ഇടവേളയ്‌ക്ക് പിരിഞ്ഞു. 

രണ്ടാംപകുതിയില്‍ ലീഡുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതല്‍ കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍ ഗോള്‍മുഖത്തേക്ക് ഷോട്ടുതിര്‍ക്കുന്നതില്‍ പിന്നോട്ടായി. നാല് മിനുറ്റ് അധികസമയത്തും ഗോള്‍ മാറിനിന്നു. സമനിലയെങ്കിലും എട്ട് കളിയില്‍ 13 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ മൂന്നാമതെത്തി. 13 പോയിന്‍റ് തന്നെയെങ്കിലും ഗോള്‍ശരാശരിയുടെ കരുത്തില്‍ ജംഷ‌ഡ്‌പൂര്‍ രണ്ടാമതുണ്ട്. 

South Africa vs India : എന്‍ഗിഡിയുടെ മൂന്നടിക്ക് രാഹുലിന്‍റെ സെഞ്ചുറി മറുപടി; ആദ്യദിനം കരുത്തോടെ ഇന്ത്യ
 

PREV
click me!

Recommended Stories

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ