ISL 2021-22: ജംഷഡ്‌പൂരിനെതിരെ നാല് മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവന്‍

By Web TeamFirst Published Feb 10, 2022, 7:18 PM IST
Highlights

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എതിരെ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ ആയുഷും രണ്ടാം മഞ്ഞക്കാർഡ് കണ്ട ഹോർജെ പെരേര ഡിയാസും ഇന്ന് ബ്ലാസ്റ്റേഴ്സ് കുപ്പായത്തിലിറങ്ങില്ല.

ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-22) ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരായ(Jamshedpur FC) നിര്‍ണായക പോരാട്ടത്തിനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ്(Kerala Blasters) ആദ്യ ഇലവന്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. പ്ലേമേക്കറായ അഡ്രിയാന്‍ ലൂണയാണ് ഇന്ന് ടീമിനെ നയിക്കുന്നത്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എതിരെ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ ആയുഷും രണ്ടാം മഞ്ഞക്കാർഡ് കണ്ട ഹോർജെ പെരേര ഡിയാസും ഇന്ന് ബ്ലാസ്റ്റേഴ്സ് കുപ്പായത്തിലിറങ്ങില്ല.

TEAM NEWS IS IN! 🗞️

4️⃣ changes for the clash in Bambolim tonight as Dene makes his first start of the season! 👊🏽 pic.twitter.com/0Xq3Oe2pbi

— K e r a l a B l a s t e r s F C (@KeralaBlasters)

അഡ്രിയാന്‍ ലൂണ നയിക്കുന്ന ടീമില്‍ അൽവാരോ വാസ്ക്വേസ്, വിന്‍സി ബരേറ്റോ ജീക്സണ്‍ സിംഗ്, സഹല്‍ അബ്ദുള്‍ സമദ്, പ്യൂട്ടിയ, ഹര്‍മന്‍ജ്യോത് ഖബ്ര, എനസ് സിപോവിച്ച്, മാര്‍ക്കോ ലെസ്കോവിച്ച്, ദെനെചന്ദ്രെ മെറ്റേയി, പ്രഭ്സപഖന്‍ ഗില്‍ എന്നിവരാണ് ഇന്ന് ആദ്യ ഇലവനിലുള്ളത്.

ജംഷഡ്പൂരിന്‍റെ ആദ്യ ഇലവന്‍

ബെംഗലൂരുവിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ജംഷഡ്പൂര്‍ ഇന്ന് ഇറങ്ങുന്നത്.

ജംഷഡ്പൂരിന്‍റെ ആദ്യ ഇളവന്‍: TP Rehenesh (GK), Ricky Lallawmawma, Peter Hartley (C), Eli Sabia, Laldinliana Renthlei, Jitendra Singh, Ritwik Das, Boris Singh, Pronay Halder, Greg Stewart and Daniel Chukwu.

ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഓരോഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നതെങ്കില്‍ അവസാന മത്സര്തതില്‍ ബെംഗലൂരുവിനോട് തോറ്റ ക്ഷീണം തീർക്കാനുണ്ട് ജംഷെഡ്പൂരിന്.13 കളിയിൽ 23 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 22 പോയിന്‍റുണ്ടെങ്കിലും അഞ്ചാം സ്ഥാനത്താണിപ്പോൾ ജംഷഡ്പൂര്‍.

click me!