രണ്ട് ചുവപ്പ് കാര്‍ഡ്, വീണത് ഒറ്റ ഗോള്‍; ഈസ്റ്റ് ബംഗാളിനെ തളച്ച് ചെന്നൈയിന്‍ എഫ്‌സി

Published : Nov 04, 2022, 09:26 PM ISTUpdated : Nov 04, 2022, 09:35 PM IST
രണ്ട് ചുവപ്പ് കാര്‍ഡ്, വീണത് ഒറ്റ ഗോള്‍; ഈസ്റ്റ് ബംഗാളിനെ തളച്ച് ചെന്നൈയിന്‍ എഫ്‌സി

Synopsis

നാടകീയമായിരുന്നു കൊല്‍ക്കത്തയിലെ സാല്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ മത്സരം

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ രണ്ട് ചുവപ്പ് കാര്‍ഡുകള്‍ ഉയര്‍ന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ അവരുടെ തട്ടകത്തില്‍ വീഴ്‌ത്തി ചെന്നൈയിന്‍ എഫ്‌സി. എതിരില്ലാത്ത ഒറ്റ ഗോളിനാണ് ചെന്നൈ ടീമിന്‍റെ ജയം. മത്സരത്തില്‍ ഇരു ടീമിന്‍റേയും ഓരോ താരങ്ങള്‍ വീതം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് നാടകീയതയായി. 

നാടകീയ മത്സരം

നാടകീയമായിരുന്നു കൊല്‍ക്കത്തയിലെ സാല്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മത്സരം. ഈസ്റ്റ് ബംഗാള്‍ 4-4-2 ശൈലിയിലും ചെന്നൈയിന്‍ 4-2-3-1 ഫോര്‍മേഷനിലുമാണ് മൈതാനത്തിറങ്ങിയത്. ആദ്യപകുതിയില്‍ ഇരു ടീമുകളും ഗോള്‍ കണ്ടെത്താന്‍ പാടുപെട്ടതോടെ ഗോള്‍രഹിതമായി 45 മിനുറ്റുകള്‍. എന്നാല്‍ ഗോളും ചുവപ്പ് കാര്‍ഡുകളുമായി രണ്ടാംപകുതി നാടകീയതകളുടെ അയ്യരുകളിയായി. 69-ാം മിനുറ്റില്‍ വഫ ഹഖമാനേഷി ചെന്നൈയിന് ലീഡ് സമ്മാനിച്ചു. വഫയുടെ ആദ്യ ഐഎസ്എല്‍ ഗോളാണിത്. തൊട്ടുപിന്നാലെ ഈ താരം മോശം സെലിബ്രേഷനില്‍ രണ്ടാം മഞ്ഞയും ചുവപ്പ് കാര്‍ഡും കണ്ട് പുറത്തായി.

74-ാം മിനുറ്റില്‍ ഈസ്റ്റ് ബംഗാളിന്‍റെ ഒരു താരവും ചുവപ്പ് കാര്‍ഡ് മടങ്ങി. സാര്‍ഥക് ഗോലൂയിയാണ് ഡ്രസിംഗ് റൂമില്‍ തിരികെയെത്തിയത്. ഇതോടെ രണ്ട് ടീമും 10 പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. നാല് കളിയില്‍ ഏഴ് പോയിന്‍റുമായി ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. അതേസമയം മൂന്ന് പോയിന്‍റുമായി പത്താമതാണ് ഈസ്റ്റ് ബംഗാള്‍ എഫ‌്‌സി. 

നാളെ മഞ്ഞപ്പടയ്ക്ക് അങ്കം

ഐഎസ്എല്ലില്‍ നാളെ കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങും. ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. രാത്രി ഏഴരയ്ക്ക് മത്സരത്തിന് കിക്കോഫാകും. നാളത്തെ ആദ്യ മത്സരത്തില്‍ വൈകിട്ട് 5.30ന് ഹൈദരാബാദ് എഫ്‌സിയെ ഒഡിഷ എഫ്‌സി നേരിടും. സീസണില്‍ മഞ്ഞപ്പടയ്ക്ക് ഒരു ജയം മാത്രമാണുള്ളത്. തുടര്‍ച്ചയായി മൂന്ന് തോല്‍വി വഴങ്ങിയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. നാല് മത്സരങ്ങളില്‍ മൂന്ന് പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് ഒന്‍പതും അക്കൗണ്ട് തുറക്കാത്ത നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനക്കാരുമാണ്. 

ആകാശംമുട്ടെ സിആ‍ര്‍7, സ്ഥാപിച്ചത് ക്രെയിനില്‍; മെസി-നെയ്‌മര്‍-റോണോ ത്രികോണ മത്സരമായി കട്ടൗട്ട് പോര്

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്