വമ്പന്‍ ജയം തേടി ഗോവ; ഐഎസ്എല്‍ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

Published : Mar 07, 2020, 12:08 PM ISTUpdated : Mar 07, 2020, 12:11 PM IST
വമ്പന്‍ ജയം തേടി ഗോവ; ഐഎസ്എല്‍ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

Synopsis

ആദ്യപാദ മത്സരത്തിൽ ചെന്നൈയിന്‍ ഒന്നിനെതിരെ നാല് ഗോളിന് ജയിച്ചതിനാല്‍ വലിയ മാര്‍ജിനിലുള്ള വിജയം മാത്രമേ ഗോവക്ക് ഫൈനലിലേക്ക് ടിക്കറ്റ് നല്‍കൂ

മഡ്‌ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ സെമിയുടെ രണ്ടാംപാദം ഇന്ന് നടക്കും. എഫ്‌സി ഗോവയും ചെന്നൈയിന്‍ എഫ്‌സിയും തമ്മിലാണ് മത്സരം. ആദ്യപാദ മത്സരത്തിൽ ചെന്നൈയിന്‍ ഒന്നിനെതിരെ നാല് ഗോളിന് ജയിച്ചതിനാല്‍ വലിയ മാര്‍ജിനിലുള്ള വിജയം മാത്രമേ ഗോവക്ക് ഫൈനലിലേക്ക് ടിക്കറ്റ് നല്‍കൂ.  

ഗോവയിലാണ് രണ്ടാംപാദം നടക്കുന്നത്. ഫത്തോഡ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് മത്സരം ആരംഭിക്കും. ആദ്യപാദം നഷ്‌ടമായ സൂപ്പര്‍ താരം എഡു ബേഡിയയുടെ തിരിച്ചുവരവ് ഗോവക്ക് കരുത്തുപകരും. പരിക്കില്‍ നിന്ന് മോചിതരായ ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, ഹ്യുഗോ ബൗമാസ് എന്നിവരും ഇലവനില്‍ തിരിച്ചെത്തും.  

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതുവരെ 10 മത്സരങ്ങളിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ വന്നത്. എട്ട് തവണ ഗോവ ജയിച്ചപ്പോള്‍ ഏഴ് തവണ ഭാഗ്യം ചെന്നൈയിന് ഒപ്പം നിന്നു. ഒരു മത്സരം സമനിലയിലായി. 

PREV
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം