
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഔദ്യോഗിക സ്‌പോണ്‍സറായി ജെയിന്‍ ട്യൂബ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. ബ്ലാസ്റ്റേഴ്‌സിന് സീസണിൽ എല്ലാവിധ ആശംസകളും നേരുന്നതായും ജെയിൻ ട്യൂബ്‌സ് പ്രതിനിധി ദിവ്യകുമാർ ജെയിൻ വ്യക്തമാക്കി.
നാല്‍പത് വർഷത്തിലേറെ പാരമ്പര്യമുള്ള ബ്രാൻഡുമായി സഹകരിക്കുന്നത് ഞങ്ങൾക്ക് അഭിമാനകരമായ നിമിഷമാണ്. ഞങ്ങൾ ഇരുവരും അതാത് മേഖലകളിൽ മികച്ചവരാകാന്‍ പരിശ്രമിക്കുമ്പോൾ വർഷങ്ങളോളം പങ്കാളിത്തം തുടരുമെന്നാണ് പ്രതീക്ഷയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സിഇഒ വീരേൻ ഡി സിൽവ പ്രതികരിച്ചു.
പ്രമുഖ വ്യവസായ സംരംഭമായ ജയ്‌ഹിന്ദ് ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണ് ജെയിൻ ട്യൂബ്‌സ്. കേരളത്തിൽ കഴിഞ്ഞ 40 വർഷക്കാലമായി പാരമ്പര്യമുള്ള ജയ്‌ഹിന്ദ് ഗ്രൂപ്പ് വിവിധ വ്യവസായരംഗങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!