
കൊച്ചി: രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോൾ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. ഇന്ത്യൻ സൂപ്പർ ലീഗിലെ ഫാന്‍ ഫേവറേറ്റ് ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലെ ഫോളോവേഴ്‌സിന്‍റെ എണ്ണം 10 ലക്ഷം കവിഞ്ഞു. ആദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീമിന്‍റെ ഇൻസ്റ്റാഗ്രാം പേജിലെ ആരാധകരുടെ എണ്ണം ഒരു ദശലക്ഷം കടക്കുന്നത്.
ബ്ലാസ്റ്റേഴ്‌സിന് ഫേസ്‌ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയയിലാകെ 3.9ദശലക്ഷം ആരാധകരാണ് ഉള്ളത്. രാജ്യത്തെ മറ്റ് ഫുട്ബോൾ ക്ലബുകളെ അപേക്ഷിച്ച് ഇതു വലിയ സംഖ്യയാണ്. ഏഷ്യയില്‍ ഏറ്റവും കൂടുതൽ ആരാധകരുള്ള അഞ്ചാമത്തെ ഫുട്ബോൾ ക്ലബ് കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ചില ഐപിഎൽ ടീമുകളേക്കാൾ ആരാധകരുണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സിന് എന്നത് ക്ലബിനുള്ള പിന്തുണ വ്യക്തമാക്കുന്നു.
ഐഎസ്എല്ലിലെ മൊത്തം കാഴ്‌ചക്കാരിൽ 45 ശതമാനവും കേരള ബ്ലാസ്റ്റേഴ്സിന്‍റെ കളികൾക്കാനുള്ളത്. ഏറ്റവും അധികം ആരാധകർ സ്റ്റേഡിയത്തിൽ തിങ്ങികൂടുന്ന 10 യൂറോപ്പ് ഇതര ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ അഞ്ച് വർഷക്കാലമായി ശരാശരി 40,000 ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ കളി കാണാനായെത്തുന്നത്. 2018ലെ ഐഎസ്എൽ 'ബെസ്റ്റ് പിച്ച് ഓഫ് ദി ഇയർ' പുരസ്‌കാരം ബ്ലാസ്റ്റേഴ്‌സ് കരസ്ഥമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!