ഇനി എളുപ്പമല്ല, ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങി; സാധ്യതകള്‍ ഇങ്ങനെ

Published : Feb 16, 2025, 10:54 AM IST
ഇനി എളുപ്പമല്ല, ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങി; സാധ്യതകള്‍ ഇങ്ങനെ

Synopsis

ഐഎസ്എല്ലിൽ ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ചാലും കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാനാവില്ല. മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യത.

കൊച്ചി: ഐ എസ് എല്ലിൽ ശേഷിച്ച മത്സരങ്ങളെല്ലാം ജയിച്ചാലും കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കാനാവില്ല. മറ്റ് ടീമുകളുടെ മത്സരഫലത്തെക്കൂടി ആശ്രയിച്ചാവും ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സാധ്യത. ഇരുപത് കളിയിൽ പത്തിലും തോൽവി. മൂന്ന് സമനില. ജയം ഏഴ് മത്സരങ്ങളിൽ. നാല് കളി മാത്രം ശേഷിക്കേ 24 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്സ്.

പോയന്‍റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാർ മാത്രമാണ് പ്ലേ ഓഫിലേക്ക് മുന്നേറുക. 49 പോയന്‍റുമായി മോഹൻ ബഗാൻ ഐ എസ് എൽ ഷീൽഡ് ലക്ഷ്യമിട്ട് പറക്കുമ്പോൾ 39പോയിന്‍റുള്ള എഫ് സി ഗോവയാണ് രണ്ടാം സ്ഥാനത്ത്. ബ്ലാസ്റ്റേഴ്സിന്‍റെ പത്താം തോൽവിയോടെ ഗോവയും പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.

34 പോയന്‍റുളള ജംഷെഡ്പൂർ എഫ് സി മൂന്നും 32 പോയന്‍റുള്ള നോർത്ത് ഈസ്റ്റ് യൂണൈറ്റഡ് നാലും 31 പോയന്‍റ് വീതമുള്ള ബെംഗലൂരു എഫ് സിയും മുംബൈ സിറ്റിയും അഞ്ചും ആറും സ്ഥാനങ്ങളിലുമാണ്. ആറാം സ്ഥാനത്തുള്ള മുംബൈ സിറ്റിയെക്കാൾ ഏഴ് പോയിന്‍റ് പിന്നിലാണ് നിലവില്‍ കേരളാ ബ്ലാസ്റ്റേഴ്സ്. ഇവി ശേഷിക്കുന്ന നാല് മത്സരങ്ങളിൽ നേരിടാനുളളത് രണ്ടാം സ്ഥാനക്കാരായ എഫ് സി ഗോവ, മൂന്നാം സ്ഥാനക്കാരായ ജംഷെഡ്പൂർ എഫ് സി, ആറാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ് സിയെയുമാണെന്നത് ബ്ലാസ്റ്റേഴ്സിന്‍റ മുന്നോട്ടുള്ള വഴി ദുഷ്കരമാക്കുന്നു. പന്ത്രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ് സി മാത്രമാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലെ ദുര്‍ബല എതിരാളികള്‍.

രക്ഷയില്ല, തോൽവി തന്നെ, ഇത്തവണ മൂന്നെണ്ണത്തിന്; സ്വന്തം മൈതാനത്തും തലതാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്

അവസാന നാലു കളികളില്‍ നിന്ന് പരമാവധി കിട്ടാവുന്ന 12 പോയന്‍റ് നേടിയാൽ ബ്ലാസ്റ്റേഴ്സിന് പരമാവധി നേടാനാകുക 36 പോയന്‍റ് മാത്രം.ഇനിയുള്ള എല്ലാ കളികളും ജയിക്കുന്നതിനൊപ്പം മുംബൈ, ബെംഗലൂരൂ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവർ പോയന്‍റ് നഷ്ടമാക്കുകയും ചെയ്താലേ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിലേക്ക് പ്രതീക്ഷ നീട്ടനാവൂ. ഉലഞ്ഞ പ്രതിരോധവും മുനയൊടിഞ്ഞ മുന്നേറ്റവുമായി ഗോവ, മുംബൈ, ജംഷെഡ്പൂർ ടീമുകളെ തോൽപിക്കുക ബ്ലാസ്റ്റേഴ്സിന് ഒട്ടും എളുപ്പമാവില്ല. ഗോവയെയും ഹൈദരാബാദിനേയും നേരിടേണ്ടതാകട്ടെ അവരുടെ തട്ടകത്തിലാണെന്നതും ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം