ISL| സഹലും രാഹുലും ആദ്യ ഇലവനില്‍, എടികെ മോഹന്‍ ബഗാനെതിരെ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനറിയാം

Published : Nov 19, 2021, 07:01 PM IST
ISL| സഹലും രാഹുലും ആദ്യ ഇലവനില്‍, എടികെ മോഹന്‍ ബഗാനെതിരെ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനറിയാം

Synopsis

ബ്ലാസ്റ്റേഴ്സിന്‍റെ ഈ സീസണിലെ ഏറ്റവും മികച്ച സൈനിംഗുകളിലൊന്നായ ഉറൂഗ്വേ താരം അഡ്രിയാൻ ലൂണയും സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ട്.

മഡ്ഗാവ്: ഐഎസ്എല്‍(ISL) എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എ ടി കെ മോഹന്‍ ബഗാനെ(ATK Mohun Bagan FC) നേരിടാനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ(Kerala Blasters) സ്റ്റാര്‍ട്ടിംഗ് ലൈനപ്പായി. മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും9Sahal Abdul Samad) രാഹുല്‍ കെ പിയും(Rahul KP) ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനില്‍ ഇടം നേടി.

ബ്ലാസ്റ്റേഴ്സിന്‍റെ ഈ സീസണിലെ ഏറ്റവും മികച്ച സൈനിംഗുകളിലൊന്നായ ഉറൂഗ്വേ താരം അഡ്രിയാൻ ലൂണയും സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ട്.  ലാ ലീഗയിലും പ്രീമിയർ ലീഗിലും നിരവധി മത്സരങ്ങൾ കളിച്ചിട്ടുള്ള അൽവാരോ വാസ്ക്വേസും ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനില്‍ ഇടം നേടിയപ്പോള്‍ മലയാളി താരം പ്രശാന്ത് പകരക്കാരുടെ ലിസ്റ്റിലാണ്.

മുന്നേറ്റ നിരയില്‍ അര്‍ജന്റീനിയന്‍ താരം  ഹോർജെ പെരേര ഡിയാസ് ആണ് ആദ്യ ഇലവനിലുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച