യൂറോ കപ്പ് യോഗ്യത: സ്‌പെയ്‌നിനും ഇറ്റലിക്കും ജയം

Published : Mar 24, 2019, 09:13 AM IST
യൂറോ കപ്പ് യോഗ്യത: സ്‌പെയ്‌നിനും ഇറ്റലിക്കും ജയം

Synopsis

യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ മുന്‍ ചാംപ്യന്മാരായ സ്‌പെയിന് ജയം. നോര്‍വേയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ തകര്‍ത്തത്. റോഡ്രിഗോയുടെ ഗോളിലൂടെ പതിനാറാം മിനിറ്റില്‍ സ്‌പെയ്ന്‍ മുന്നിലെത്തി.

മാഡ്രിഡ്: യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ മുന്‍ ചാംപ്യന്മാരായ സ്‌പെയിന് ജയം. നോര്‍വേയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ തകര്‍ത്തത്. റോഡ്രിഗോയുടെ ഗോളിലൂടെ പതിനാറാം മിനിറ്റില്‍ സ്‌പെയ്ന്‍ മുന്നിലെത്തി. എന്നാല്‍ 65ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോഷ്വ കിങ് നോര്‍വേയെ ഒപ്പമെത്തിച്ചു. 71ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച സെര്‍ജിയോ റാമോസ് സ്‌പെയിന് ജയം സമ്മാനിക്കുകയായിരുന്നു.  

മറ്റൊരു മത്സരത്തില്‍, മുന്‍ ചാന്പ്യന്മാരായ ഇറ്റലി, എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫിന്‍ലന്‍ഡിനെ തോല്‍പ്പിച്ചു. ഏഴാം മിനിറ്റില്‍ ബാരെല്ലയും 74ാം മിനിറ്റില്‍ കീനും നേടിയ ഗോളുകളിലൂടെയായിരുന്നു ഇറ്റലിയുടെ ഏകപക്ഷീയ ജയം. സ്വീഡന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റൊമാനിയയെ തോല്‍പ്പിച്ചു. ആദ്യം പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്ന സ്വീഡന് വേണ്ടി, ക്വാസണും ക്ലീസണും ലക്ഷ്യം കണ്ടു. 58ആം മിനിട്ടില്‍ കേസെരുവാണ് റുമാനിയയുടെ ആശ്വാസ ഗോള്‍ നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്
ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല